ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പങ്കുചേരുന്നതിനായി ദേശീയ അന്വേഷണ ഏജൻസി ശ്രീലങ്കയിലേക്ക്. ഐ.എസ് കേരള ഘടകത്തിന്റെ ബന്ധം അന്വേഷിക്കാനാണ് എൻ.ഐ.എ സംഘം ശ്രീലങ്കയിലെത്തുക. അന്വേഷണത്തിൽ പങ്കാളികളാവാൻ ആഭ്യന്തര മന്ത്രാലയം എൻ.ഐ.എയ്ക്ക് അനുമതി നൽകി. എൻ.ഐ.എ ഡയറക്ടർ ജനറൽ വൈ.സി മോഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീലങ്കയിലേക്ക് പുറപ്പെടുക. എപ്പോഴാണ് ഈ സംഘം പോവുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഐ.എസ് കേരള ഘടകത്തിന് സ്ഫേടനവുമായുള്ള ബന്ധമാണ് സംഘം അന്വേഷിക്കുക. നേരത്തെ ദക്ഷിണേന്ത്യയിലുള്ള ഒരു വിഘടനവാദി ഗ്രൂപ്പിന് സ്ഫോടനവുമായി ബന്ധമുള്ളതായി ബന്ധമുണ്ട് എന്ന് തെളിയിക്കുന്ന തെളിവുകൾ ശ്രീലങ്കയിലെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ആ തെളിവുകൾ ശ്രീലങ്ക ഇന്ത്യക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ തെളിവുകളുടെ കൂടെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ സംഘം ശ്രലങ്കയിലേക്ക് പുറപ്പെടൻ ഒരുങ്ങുന്നത്. എൻ.ഐ.എ സംഘം കഴിഞ്ഞ മാസം കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത റിയാസ് അബൂക്കറിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ഈ വിവരങ്ങളും എൻ.ഐ.എ സംഘം അന്വേഷിക്കും. content highlights:NIA cleared to join probe into IS links in Colombo
from mathrubhumi.latestnews.rssfeed http://bit.ly/2Kb9V4v
via
IFTTT
No comments:
Post a Comment