തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണത്തില്‍ കുറവ് വന്നിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്‌ട്രോങ് റും തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും 40 കിലോഗ്രാം സ്വര്‍ണം ഇവിടെത്തന്നെയുണ്ടെന്നും ഓഡിറ്റിംഗില്‍ കണ്ടെത്തി. മഹസര്‍ രേഖകള്‍ പരിശോധിച്ചാണ് ഓഡിറ്റിംഗ് വിഭാഗം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
10413 സ്വര്‍ണം-വെള്ളി ഉരുപ്പടികളാണ് ആറന്‍മുള ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്‌ട്രോങ് റൂമിലുള്ളത്. നേരത്തെ കണക്കില്‍ കണ്ടെത്താത്ത നാല് ഉരുപ്പടികള്‍ ശബരിമലയില്‍ തന്നെ ഉപയോഗിക്കന്നുണ്ടെന്നും കണ്ടെത്തി.
സ്വര്‍ണം കാണാതായെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ ലഭിക്കുന്ന സ്വര്‍ണവും വെള്ളിയും ആറന്‍മുളയിലെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിച്ചുവരുന്നത്. ആറ് വര്‍ഷം മുമ്പ് സ്‌ട്രോങ് റൂമിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വിരമിച്ചിട്ടും സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തി ചുമതല കൈമാറിയിരുന്നില്ല. ഇത് ഉദ്യോഗസ്ഥന്റെ ബാധ്യതയായി രേഖപ്പെടുത്തിയതിനാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തടഞ്ഞു.
തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളുടെയും അളവ് തിട്ടപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോള്‍ മഹസര്‍ പ്രകാരം ലഭിച്ച വിവരങ്ങള്‍ ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
from mangalam.com http://bit.ly/2HXqz4V
via IFTTT
No comments:
Post a Comment