പ്രതിഭയുടെ ലിപ്സ്റ്റിക്കും നെയില്‍ പോളീഷും കുടുംബ പ്രശ്‌നങ്ങളും വരെ വിമര്‍ശന വിധേയമായി; സൈബര്‍ സഖാക്കളെ വിമര്‍ശിച്ച് അഡ്വ. ജയശങ്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

പ്രതിഭയുടെ ലിപ്സ്റ്റിക്കും നെയില്‍ പോളീഷും കുടുംബ പ്രശ്‌നങ്ങളും വരെ വിമര്‍ശന വിധേയമായി; സൈബര്‍ സഖാക്കളെ വിമര്‍ശിച്ച് അഡ്വ. ജയശങ്കര്‍

കോട്ടയം: കായങ്കുളം എംഎല്‍എ പ്രതിഭാ ഹരിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി അഡ്വ. എ. ജയശങ്കര്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജലശങ്കര്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിര്‍ദ്ദോഷമായ ഒരു കമന്റിട്ടപ്പോള്‍ പ്രതിഭ ഇത്രയും കരുതിയില്ലെന്നും. ആറന്മുളയ്ക്കു കിട്ടുന്ന പരിഗണന കായംകുളത്തിനും കിട്ടണം എന്നേ ആഗ്രഹിച്ചുളളൂ. പക്ഷേ വെളുക്കാന്‍ തേച്ചത് വെളളപ്പാണ്ടായെന്നും പരിഹാസരൂപത്തിലുള്ള പോസ്റ്റില്‍ ജയശങ്കര്‍ വിമര്‍ശിച്ചു.

അഡ്വ. എ. ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,

സ്ഫുട താരകള്‍ കൂരിരുട്ടിലുണ്ടെന്നു കുമാരനാശാന്‍ തമാശ പറഞ്ഞതല്ല. അക്കാര്യം കായംകുളം എംഎല്‍എയ്ക്ക് അല്‍പം വൈകിയാണെങ്കിലും മനസിലായി.

ആരോഗ്യ മന്ത്രിണിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെ നിര്‍ദ്ദോഷമായ ഒരു കമന്റിട്ടപ്പോള്‍ പ്രതിഭ ഇത്രയും കരുതിയില്ല. ആറന്മുളയ്ക്കു കിട്ടുന്ന പരിഗണന കായംകുളത്തിനും കിട്ടണം എന്നേ ആഗ്രഹിച്ചുളളൂ. പക്ഷേ വെളുക്കാന്‍ തേച്ചത് വെളളപ്പാണ്ടായി. ശൈലജ ടീച്ചര്‍ കണ്ണുരുട്ടി; പ്രതിഭ അഭിപ്രായം പിന്‍വലിച്ചു.

പക്ഷേ സൈബര്‍ സഖാക്കള്‍ വിട്ടില്ല. മന്ത്രിയെയും സര്‍ക്കാരിനെയും പാര്‍ട്ടിയെയും അവഹേളിച്ചു എന്നാരോപിച്ച് എംഎല്‍എയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടു. പ്രതിഭയുടെ ലിപ്സ്റ്റിക്കും നെയില്‍ പോളീഷും കുടുംബ പ്രശ്‌നങ്ങളും വരെ വിമര്‍ശന വിധേയമായി.

സൈബര്‍ ഗുണ്ടായിസത്തിനെതിരെ പ്രതികരിച്ചപ്പോള്‍ തെറിയോടു തെറിയായി. കുലംകുത്തിയായി മുദ്രകുത്തി. പ്രതിഭ അടുത്ത തവണ കൈപ്പത്തി അടയാളത്തില്‍ മത്സരിക്കുമെന്ന് പ്രചരിപ്പിക്കുന്നു.

അതേസമയം, ഇന്നാട്ടിലെ നല്ലവരായ കോണ്‍ഗ്രസ്, ലീഗ്, ബിജെപി സൈബര്‍ പോരാളികള്‍ പ്രതിഭയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയാണ്. അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ പാവം പണ്ടേ മാപ്പു പറഞ്ഞു പൊതു പ്രവര്‍ത്തനം അവസാനിപ്പിച്ചേനെ.

വൈകിയാണെങ്കിലും സൈബര്‍ സഖാക്കളുടെ വിപ്ലവ വീര്യം അനുഭവിച്ചറിഞ്ഞ പ്രതിഭയ്ക്ക് നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍



from mangalam.com http://bit.ly/2Jn26cs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages