ലൈവ് സ്ട്രീമിങ് നിയമങ്ങള്‍ കടുപ്പിക്കുന്നു: കര്‍ശന നടപടിയുമായി ഫേയ്‌സ്ബുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ലൈവ് സ്ട്രീമിങ് നിയമങ്ങള്‍ കടുപ്പിക്കുന്നു: കര്‍ശന നടപടിയുമായി ഫേയ്‌സ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ന്യൂസിലാന്റിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്പ്പിന്റെ പശ്ചാത്തലത്തില്‍ ലൈവ് സ്ട്രീമിങ്ങുമായുള്ള നിയമങ്ങള്‍ ഫേയ്ബുക്ക് കടുപ്പിക്കുന്നു. ലൈവ് സ്ട്രീമിങ്ങ് ഉപയോഗക്കുന്നതിനായി വണ്‍ സ്‌ട്രൈക്ക് പോളിസി നടപ്പാക്കുമെന്ന് ഫെയ്‌സ്ബുക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

ഒരു തവണ ഫേയ്‌സ്ബുക്കിന്റെ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് ലൈവ് വിഡിയോ ഉപയോഗിക്കാന്‍ കഴിയില്ല. താല്‍ക്കാലികമായി ലൈവ് വിഡിയോ ഫീച്ചര്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഇത്തരക്കാരെ സസ്‌പെന്റ് ചെയ്യും. ലോകനേതാക്കളുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷമാണ് ഫേയ്‌സ്ബുക്കിന്റെ തീരുമാനം.

അതേസമയം വണ്‍സ്‌ട്രൈക്ക് പോളിസിയുടെ പരിധിയില്‍ വരുന്ന നിയമലംഘനങ്ങള്‍ എന്തൊക്കെയാണെന്നും നിരോധനത്തിന്റെ കാലാവധിയും ഇതുവരെ ഫേയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. അക്രമിക്ക് ലൈവായി ഇനി വെടിവെയ്പ്പ് ഫേയ്ബുക്കിലൂടെ സംപ്രേക്ഷണം ചെയ്യാന്‍ ഇനി കഴിയില്ലെന്ന് ഫേയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. ന്യൂസ്‌ലാന്‍ഡ് മുസ്ലീം പള്ളിയില്‍ നടന്ന വെടിവെയ്പ്പ് അക്രമി ലൈവായി ഫേയ്‌സ്ബുക്കിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു.



from mangalam.com http://bit.ly/2YwGduS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages