മീററ്റ്: ഭര്‍ത്താവ് മരിച്ചതോടെ ഒറ്റപ്പെട്ടുപോയ യുവതിയെ പിതാവും ബന്ധുവായ സ്ത്രീയും ചേര്‍ന്ന് പതിനായിരം രൂപയ്ക്ക് വിറ്റു. യുവതിയെ വാങ്ങിയ ആളും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗത്തിനും ഇരയാക്കി. സഹായത്തിനായി പോലീസിനെ സമീപിച്ചുവെങ്കിലും നിഷ്‌കരുണം മുഖംതിരിച്ചുകളഞ്ഞു. ഇതോടെ കടുത്ത നിരാശയിലായ യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 80% പൊള്ളലേറ്റ യുവതി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉത്തര്‍പ്രദേശില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ഹപൂര്‍ യുവതിയെ വാങ്ങിയ ആള്‍ പലരില്‍ നിന്നും വന്‍തുക കടംവാങ്ങിയിരുന്നു. ഇതിനു പകരമായി അയാള്‍ യുവതിയെ ഇവരുടെ വീടുകളില്‍ ജോലിക്ക് അയച്ചു. ഇവിടങ്ങളിലെല്ലാം അവള്‍ ക്രൂരമായ പീഡനത്തിന് ഇരയായി. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ മറ്റു വഴിയില്ലാതെ പോലീസ് കേസെടുത്തു. 14 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
യുവതിക്കു നേരെ നടന്ന ആക്രമണത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളും ഇടപെട്ടു. സംഭവത്തില്‍ യുവതിക്ക് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിരുക്കുകയാണ് സ്വാതി.
പരാതിയുമായി ഹപുര്‍ എസ്.പി അടക്കമുള്ളവരെ പല തവണ സമീപിച്ചിരുന്നുവെന്നും എന്നാല്‍ ആരോപണ വിധേയരില്‍ നിന്ന് പണംവാങ്ങി തന്റെ പരാതി നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നുവെന്ന് യുവതി പുറത്തുവിട്ട വീഡിയോയിലും പറയുന്നു. ഏപ്രില്‍ 28നാണ് യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
from mangalam.com http://bit.ly/2WEcj7t
via IFTTT
No comments:
Post a Comment