ഇവിഎം തട്ടിപ്പ് പരിശോധിക്കാന്‍ കോണ്‍ഗ്രസ് സംവിധാനം; ഫലമെണ്ണല്‍ ദിവസത്തെ വിവരങ്ങള്‍ അനലറ്റിക്‌സ് വകുപ്പിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ത്ഥിക്ക് നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

ഇവിഎം തട്ടിപ്പ് പരിശോധിക്കാന്‍ കോണ്‍ഗ്രസ് സംവിധാനം; ഫലമെണ്ണല്‍ ദിവസത്തെ വിവരങ്ങള്‍ അനലറ്റിക്‌സ് വകുപ്പിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ത്ഥിക്ക് നിര്‍ദേശം

ന്യൂഡല്‍ഹി : മേയ് 23 ന് ഫലം വന്നതിന് ശേഷം ഓരോ ബൂത്തിലെയും വിവരങ്ങള്‍ ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസിന്റെ നിര്‍ദേശം. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മില്‍ കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

ഇവിഎമ്മുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന മനസിലാക്കാന്‍ 'ഫോറന്‍സിക് മാതൃക'യിലുള്ള സംവിധാനമാണ് കോണ്‍ഗ്രസിന്റെ ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയിരിക്കുന്നത്. ഏത് ബൂത്തിലാണ് ഇവിഎം അട്ടിമറി നടന്നതെന്ന് ഇതിലൂടെ അറിയാന്‍ കഴിയും.

'ഫോറം 17 സി, ഫോറം 20' എന്നിവ ആധാരമാക്കിയാണ് പരിശോധന നടത്തുന്നത്. പോളിങ് കഴിഞ്ഞതിന് ശേഷം റിട്ടേണിങ് ഓഫീസര്‍മാര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്. ബൂത്തുകളില്‍ മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെയും ഇവിഎമ്മുകളുടെ സീരിയല്‍ നമ്പറുകളും ഇതില്‍ ഉണ്ടാകും.



from mangalam.com http://bit.ly/2M669Me
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages