കേദാർനാഥ് (ഉത്തരാഖണ്ഡ്): കേദാർനാഥിലെ ക്ഷേത്രം സന്ദർശിക്കാൻ കഴിഞ്ഞത് സവിശേഷ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദർശനം ആത്മീയ ഉണർവ് നൽകുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വീണ്ടും അധികാരത്തിൽ എത്തണമെന്ന പ്രാർഥന നടത്തിയോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചു. ദൈവത്തോട് ഒന്നും ചോദിക്കാറില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കാനുള്ള കരുത്ത് ദൈവം നമുക്കെല്ലാം നൽകിയിട്ടുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെഎല്ലാവരുടെയും നന്മയ്ക്കുവേണ്ടി പ്രാർഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം ഏകാന്തതയിൽ കഴിയാൻ അനുമതി നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറയുന്നു. തന്റെ പ്രവർത്തനങ്ങളിൽ ധ്യാനത്തിന്റെ പ്രതിഫലനമുണ്ടാകും. കേദാർനാഥിന്റെ വികസനത്തിനായി വൻ പദ്ധതി തന്റെ മനസിലുണ്ട്. ഓരോ വർഷവും ഇവിടം സന്ദർശിക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടവും പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം കേദാർനാഥിൽ എത്തിയത്. കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർഥിച്ചശേഷം അദ്ദേഹം സമീപത്തെ രുദ്രഗുഹയിൽ ധ്യാനനിമഗ്നനായി. ഞായറാഴ്ച രാവിലെ വരെ ആയിരുന്നു ധ്യാനം. ബദരീനാഥിലും സന്ദർശനം നടത്തിയശേഷം അദ്ദേഹം ഡൽഹിക്ക് മടങ്ങും. #WATCH PM Modi in Kedarnath, "I have had a special relationship with Kedarnath. After 2013 natural tragedy, we have made a master-plan for the re-development for Kedarnath." pic.twitter.com/s2jla0XnFW — ANI (@ANI) May 19, 2019 #WATCH Prime Minister Narendra Modi greets devotees at Kedarnath temple. pic.twitter.com/7ExtXokdw4 — ANI (@ANI) May 19, 2019 Content highlights:PM Narendra Modi, Kedarnath
from mathrubhumi.latestnews.rssfeed http://bit.ly/2WRiepD
via
IFTTT
No comments:
Post a Comment