ആദ്യകൺമണിയെ പേരുചൊല്ലിവിളിച്ച അച്ഛൻ മടങ്ങിയത് മരണത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

ആദ്യകൺമണിയെ പേരുചൊല്ലിവിളിച്ച അച്ഛൻ മടങ്ങിയത് മരണത്തിലേക്ക്

കൊട്ടിയം : ആദ്യത്തെ കൺമണിയെ കൺനിറയെ കണ്ട് പേരുചൊല്ലിവിളിച്ചശേഷം വീട്ടിലേക്ക് മടങ്ങിയ അച്ഛനെ തട്ടിയെടുത്ത് മരണത്തിന്റെ ക്രൂരത. ഞായറാഴ്ച രാത്രി ബൈപ്പാസ് റോഡിൽ ബൈക്കിൽ സഞ്ചരിക്കവേയാണ് ഉമയനല്ലൂർ ആറ്റൂർപണയിൽ പ്രശാന്ത് (32) കാറിടിച്ചു മരിച്ചത്. പ്രശാന്തിന്റെ ഭാര്യ ആതിര ശനിയാഴ്ചയാണ് ആൺകുഞ്ഞിന് ജൻമം നൽകിയത്. ഞായറാഴ്ച കൊല്ലം വിക്ടോറിയ ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ട് 'ആരവ്' എന്ന് പേരുചൊല്ലിവിളിച്ചശേഷം രാത്രി വീട്ടിലേക്ക് മടങ്ങവേയാണ് പ്രശാന്തിന് അപകടം സംഭവിച്ചത്. ഗതാഗതക്കുരുക്കിൽ അകപ്പെടാതെ വീട്ടിലെത്താനായി ചെമ്മാൻമുക്ക് വഴി അയത്തിലെത്തി ബൈപ്പാസ് റോഡിലൂടെ വരികയായിരുന്നു. പെട്രോൾ പമ്പിനു സമീപം എതിരേ വന്ന കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിച്ചു. ഇടിച്ച കാർ നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉമയനല്ലൂരിൽ ഓട്ടോ വർക്ഷോപ്പ് നടത്തുന്ന പ്രശാന്തും വാളത്തുംഗൽ സ്വദേശിനി ആതിരയുമായുള്ള വിവാഹം ഒന്നരവർഷം മുൻപാണ് നടന്നത്. പുലർച്ചെയെത്താമെന്ന് പറഞ്ഞ് മകന് മുത്തംനൽകി മടങ്ങിയ പ്രിയതമൻ ഇനിയൊരിക്കലും വരില്ലെന്ന തിരിച്ചറിവിൽ, രണ്ടുദിവസംമാത്രം പ്രായമുള്ള മകൻ ആരവിനെ ചേർത്തുപിടിച്ചു വിതുമ്പുകയാണ് ആതിര. ശശിധരന്റെയും പ്രസന്നയുടെയും മകനാണ് പ്രശാന്ത്. പ്രശാന്തിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. പ്രശാന്തിനെ ഇടിച്ചശേഷം നിർത്താതെപോയ കാറിനെപ്പറ്റി സമീപത്തെ നീരീക്ഷണ ക്യാമറകളിൽനിന്ന് വ്യക്തമായ വിവരം ലഭിച്ചതായി ഇരവിപുരം പോലീസ് പറഞ്ഞു. content highlights:Kottiyam accident


from mathrubhumi.latestnews.rssfeed http://bit.ly/2w6TD4z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages