ഇംഗ്ലണ്ട് ക്രിക്കറ്റ് താരം യുവതിയെ ബലാത്സംഗം ചെയ്തത് അതി ക്രൂരമായി, ഏറ്റവും കൂടുതല്‍ സ്ത്രീകളുമായി കിടക്ക പങ്കിട്ടെന്ന ഖ്യാതി നേടാന്‍ നടത്തിയ പന്തയത്തിന്റെ ഭാഗമായിരുന്നു അലക്‌സിന്റെ ക്രൂരത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം യുവതിയെ ബലാത്സംഗം ചെയ്തത് അതി ക്രൂരമായി, ഏറ്റവും കൂടുതല്‍ സ്ത്രീകളുമായി കിടക്ക പങ്കിട്ടെന്ന ഖ്യാതി നേടാന്‍ നടത്തിയ പന്തയത്തിന്റെ ഭാഗമായിരുന്നു അലക്‌സിന്റെ ക്രൂരത

ഇംഗ്ലണ്ടിലെ പ്രശസ്തനായ കൗണ്ടി ക്രിക്കറ്റര്‍ അലക്സ് ഹെപ്ബേണിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ മാസമാണ് യുവതിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലാകുന്നത്. ഈ കേസിന്റെ വിചാരണ നടപടികള്‍ക്കിടയിലാണ് യുവതി തനിക്കേറ്റ ക്രൂരപീഡനത്തിന്റെ വേദനങ്ങള്‍ കോടതിയോട് തുറന്നു പറഞ്ഞത്. ഏറ്റവും കൂടുതല്‍ സ്ത്രീകളുമായി കിടക്ക പങ്കിട്ടെന്ന ഖ്യാതി നേടാന്‍ നടത്തിയ പന്തയത്തിന്റെ ഭാഗമായിരുന്നു യുവതിയെ പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

ക്രിക്കറ്റ് ടീം അംഗമായ ജോ ക്ലര്‍ക്കിന്റെ കാമുകിയായിരുന്നു യുവതി. ക്ലാര്‍ക്കിനൊപ്പം കിടക്കുമ്പോഴാണ് അലക്സ് മുറിയിലേക്ക് കടന്നു വന്ന് ഇവരെ പീഡിപ്പിച്ചത്. ജോ ക്ലാര്‍ക്കാണ് തന്നെ കടന്നുപിടിച്ചതെന്നാണ് ആദ്യം യുവതി കരുതിയത്, എന്നാല്‍ മറ്റൊരാളാണ് ഒപ്പമെന്ന് മനസിലായതോടെ ശക്തമായി തള്ളി മാറ്റി. എന്നാല്‍ അലക്സ് കാലുകള്‍ ബലമായി പിടിച്ചുവെച്ച് പീഡനം തുടര്‍ന്നു. പീഡനം തന്നെ മാനസികവും ശാരീരികവുമായും ആഘാതമേല്‍പ്പിച്ചിട്ടുണ്ടെന്ന് യുവതി അറിയിച്ചു. മുഖത്തിന്റെ ഒരു വശം തളര്‍ന്നു പോയി. ഒരിക്കലും പുഞ്ചിരിക്കാന്‍ സാധിക്കാത്ത വിധമായി മുഖം മാറി. സ്ട്രോ ഉപയോഗിച്ച് മാത്രമാണ് വെള്ളം പോലും കുടിക്കാന്‍ സാധിച്ചത്. ആരോഗ്യവും ജോലിയും നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടി വന്നു.

2017 ഏപ്രില്‍ ഒന്നിന് നടന്ന പീഡനത്തിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെയും മുക്തയായിട്ടില്ലെന്ന് യുവതി അറിയിച്ചു. ഇവരുടെ കാമുകന്‍ ജോ ക്ലര്‍ക്കും പന്തയത്തിലെ കണ്ണിയാണെന്ന് വളരെ വൈകിയാണ് മനസിലാക്കുന്നത്. ഒരു മാംസ കഷ്ണത്തോട് എന്ന രീതിയിലാണ് അലക്സ് യുവതിയോട് പെരുമാറിയതെന്ന് ജഡ്ജിയും നിരീക്ഷിച്ചു. വിചാരണ തീര്‍ന്ന് അലക്സ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ശിക്ഷ ഉടന്‍ ലഭിക്കും



from mangalam.com http://bit.ly/2LI7HvP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages