പരിക്ക് ഭേദമായി; ജാദവ് ലോകകപ്പ് കളിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

പരിക്ക് ഭേദമായി; ജാദവ് ലോകകപ്പ് കളിക്കും

മുംബൈ: ഐ.പി.എല്ലിനിടെ പരിക്കേറ്റ കേദർ ജാദവ് ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദ്. തോളിന് പരിക്കേറ്റ ജാദവ് കളിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ പരിക്ക് ഭേദമായെന്നും ജാദവ് ആരോഗ്യം വീണ്ടെടുത്തെന്നും എം.എസ്.കെ പ്രസാദ് വ്യക്തമാക്കി. കേദർ ജാദവ് പൂർണ ആരോഗ്യവാനാണെന്നുള്ള മെഡിക്കൽ റിപ്പോർട്ട് തിങ്കളാഴ്ച്ച ലഭിച്ചു. മെഡിക്കൽ റിപ്പോർട്ടിൽ ടീം മാനേജ്മെന്റും സെലക്ടർമാരും സംതൃപ്തരാണ്. ബുധനാഴ്ച്ച ഇന്ത്യൻ സ്ക്വാഡിനൊപ്പം കേദർ ഇംഗ്ലണ്ടിലേക്ക് പറക്കും. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ജാദവ് ഉണ്ടാകുംഎം.എസ്.കെ പ്രസാദ് വ്യക്തമാക്കി. കേദർ കളിക്കുമെന്ന് ഉറപ്പായതോടെ നേരത്തെ പ്രഖ്യാപിച്ച പതിനഞ്ചംഗ ടീമിൽ ഇന്ത്യ മാറ്റം വരുത്തില്ലെന്ന് ഉറപ്പായി. മെയ് 23-ആണ് ടീമിൽ മാറ്റം വരുത്താനുള്ള അവസാന തിയ്യതി. Content Highlights: Kedar Jadhav Declared Fit Confirms Chief Selector MSK Prasad


from mathrubhumi.latestnews.rssfeed http://bit.ly/2wdsjkZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages