ന്യൂഡൽഹി: പരസ്പര വിശ്വാസവും തീവ്രവാദ വിരുദ്ധ അന്തരീക്ഷവും സൃഷ്ടിക്കേണ്ടത് സമാധാനത്തിനുള്ള സഹകരണം വളർത്താൻ നിർണായകമാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം വട്ടവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുള്ള ഇമ്രാൻ ഖാന്റെ അഭിനന്ദനങ്ങൾക്ക് മറുപടി പറയവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും ഇമ്രാൻ ഖാനും തമ്മിൽ സംസാരിക്കുന്നത്. ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിക്കാനായി ഇമ്രാൻ ഖാൻ മോദിയെ വിളിച്ചത്. ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ ക്ഷേമത്തിനായി യോജിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹവും ഇരു രാഷ്ട്രത്തലവൻമാരും പങ്കുവെച്ചു. ഇമ്രാൻ ഖാന്റെ അഭിനന്ദനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. സംഭാഷണത്തിൽ ദക്ഷിണേഷ്യയുടെ സമാധാനത്തിനും പുരോഗതിക്കും വികസനത്തിനുമുള്ള കാഴ്ചപ്പാടുകൾ ഇമ്രാൻ ഖാൻ മോദിയോട് പങ്കുവെച്ചതായി പാകിസ്താൻ വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസൽ വ്യക്തമാക്കി. പുൽവാമയിൽ സി.ആർ.പി.എഫ് സൈനിക വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാവുന്നത്. തുടർന്ന് ഇന്ത്യ പാകിസ്താനിലെ ബലാക്കോട്ടിലെ ജെയ്ഷെ ക്യാമ്പുകൾക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഉയർത്തിപ്പിടിച്ച പ്രധാന വിഷയങ്ങൾ പുൽവാമയും ബലാക്കോട്ടുമായിരുന്നു. content highlights:Environment free of violence, terrorism essential for fostering peace: PM Modi to Imran Khan
from mathrubhumi.latestnews.rssfeed http://bit.ly/2wjknig
via
IFTTT
No comments:
Post a Comment