സുഖോയ് വിമാനത്തില്‍ നിന്ന് ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

സുഖോയ് വിമാനത്തില്‍ നിന്ന് ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈലിന്റെ വ്യോമ പതിപ്പ് വീണ്ടും വിജയകരമായി പരീക്ഷിച്ചു. വ്യോമസേനയുടെ സുഖോയ് 30 എംകെഐ വിമാനത്തിൽ നിന്നാണ് ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം നടന്നത്. പരീക്ഷണം വിജയകരമായിരുന്നുവെന്നും നിശ്ചിത ലക്ഷ്യത്തെ മിസൈൽ തകർത്തതായും വ്യോമസേന അറിയിച്ചു. 2017 ലാണ് ആദ്യമായി ബ്രഹ്മോസിന്റെ വ്യോമ പതിപ്പ് വിജയകരമായിപരീക്ഷിച്ചത്. ഇതോടെ ശബ്ദാതിവേഗ മിസൈൽ പ്രയോഗിക്കാൻ ശേഷിയുള്ള ലോകത്തെ ആദ്യ വ്യോമസേനയെന്ന ഖ്യാതി ഇന്ത്യൻ വ്യോമസേനയ്ക്ക് സ്വന്തമായി. #RulingTheSkies : IAF successfully fired the #BrahMos air version missile from its frontline Su-30 MKI fighter aircraft today. The launch from the aircraft was smooth & the missile followed the desired trajectory before directly hitting the land target. pic.twitter.com/nXLLlPR8qJ — Indian Air Force (@IAF_MCC) May 22, 2019 2.5 ടൺ ഭാരമാണ് ബ്രഹ്മോസന്റെ വ്യോമ പതിപ്പിനുള്ളത്. 400 കിലോമീറ്ററാണ് പ്രഹരപരിധി. കരയിലേയും കടലിലേയും ലക്ഷ്യങ്ങളെ വളരെ പെട്ടെന്ന് മാരകമായി ആക്രമിക്കാൻ വ്യോമസേനയ്ക്ക് സാധിക്കും. രാത്രിയോ പകലോ എന്ന് വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും കൃത്യമായി ലക്ഷ്യം ഭേദിക്കുന്ന മിസൈലാണ് ബ്രഹ്മോസ്. യുദ്ധവേളയിൽ ശത്രുവിന് മേൽ നിർണായക ആധിപത്യം നേടാൻ ബ്രഹ്മോസ് സേനയെ സഹായിക്കും. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് കരസേനയുടെയും നാവിക സേനയുടെയും ഭാഗമായി കഴിഞ്ഞു. ഇന്ത്യയിലെ ബ്രഹ്മപുത്ര, റഷ്യയിലെ മോസ്കോ എന്നീ നദികളുടെ പേരുകൾ കൂട്ടിച്ചേർത്ത് ഈ പേര് നൽകിയത് ഇന്ത്യയുടെ മിസൈൽമാൻ എന്ന് വിശേഷണമുള്ള മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം ആയിരുന്നു. ഇന്ത്യയിൽ നിർമിച്ച മിസൈൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങൾ രംഗത്ത് വന്നിട്ടുമുണ്ട്. Content Highlights:IAF, Brahmos missile,Su-30 MKI fighter jet


from mathrubhumi.latestnews.rssfeed http://bit.ly/2JxU6W2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages