ആചാരലംഘനമെന്ന് വാദിച്ച് മുടക്കാന്‍ ശ്രമിച്ചു; ചിറയിന്‍കീഴില്‍ ശനീശ്വര പ്രതിഷ്ഠ നടത്തിയത് ഒമ്പത് വയസ്സുകാരി നിരഞ്ജന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

ആചാരലംഘനമെന്ന് വാദിച്ച് മുടക്കാന്‍ ശ്രമിച്ചു; ചിറയിന്‍കീഴില്‍ ശനീശ്വര പ്രതിഷ്ഠ നടത്തിയത് ഒമ്പത് വയസ്സുകാരി നിരഞ്ജന

ചിറയിന്‍കീഴ് ആനത്തലവട്ടം ശനീശ്വര വിഗ്രഹപ്രതിഷഠ നടത്തിയത് ഒമ്പതു വയസ്സുകാരി. നാല് വയസ് മുതല്‍ നിരഞ്ജന പൂജ പഠിക്കുന്നുണ്ട്. തുടര്‍ന്നാണ് ശനീശ്വര ഭദ്രകാളീ ക്ഷേത്രത്തില്‍ നിരഞ്ജ പ്രതിഷ്ഠ നടത്തിയത്. പിതാവ് അനിലന്‍ നമ്പൂതിരിയാണ് മകളെ കൊണ്ട് പ്രതിഷ്ഠ നടത്താന്‍ നിശ്ചയിച്ചത്. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമാണ് ദേവസ്ഥാനത്ത് കൂടുതല്‍ പ്രാമുഖ്യമെന്ന ദേവഹിതത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതെന്നാണ് അനിലന്‍ നമ്പൂതിരിയുടെ നിലപാട്.

ഒമ്പത് ദിവസം നീണ്ട പൂജകള്‍ക്കൊടുവില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിഷ്ഠ നടത്തിയത്. ഇതിനിടെ സ്ത്രീകള്‍ പ്രതിഷ്ഠ നടത്തുന്നത് ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ പ്രതിഷ്ഠ നടത്തുന്നതിനെതിരെ രംഗത്തെത്തി. എന്നാല്‍ ട്രസ്റ്റ് ഭാരവാഹികള്‍ സ്വന്തമായി വാങ്ങിയ ഭൂമിയില്‍ പ്രതിഷ്ഠ നടത്തുന്നതിനെതിരെ എതിര്‍പ്പ് നിലനില്‍ക്കില്ല എന്നതിനാല്‍ ഇവര്‍ പിന്‍മാറുകയായിരുന്നു. ദേവപ്രശ്‌നത്തില്‍ പെണ്‍കുട്ടി പ്രതിഷ്ഠ നടത്തുന്നത് അഭികാമ്യമെന്ന് കണ്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ ഇവിടെയുണ്ടായിരുന്ന ശനീശ്വര വിഗ്രഹം ചിലര്‍ നശിപ്പിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് ഇപ്പോള്‍ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ മൈലാടിയില്‍ നിര്‍മ്മിച്ച അഞ്ജനശിലയിലെ ശനീശ്വര വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചെമ്പകശ്ശേരി പ്രസാദ് വര്‍മ്മയായിരുന്നു ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.



from mangalam.com http://bit.ly/2VsxSqc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages