തന്നെ ആക്രമിച്ചത് മുന്‍ പരിചയം ഇല്ലാത്ത മൂന്ന് പേരെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

തന്നെ ആക്രമിച്ചത് മുന്‍ പരിചയം ഇല്ലാത്ത മൂന്ന് പേരെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

വടകര: തലശേരിയില്‍ വച്ച് തന്നെ ആക്രമിച്ച മൂന്ന് പേരടങ്ങുന്ന സംഘമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എം നേതാവുമായ സി.ഒ.ടി നസീര്‍ പോലീസിന് മൊഴി നല്‍കി. ഇന്നലെ വെട്ടേറ്റ നസീര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ആക്രമിച്ചത് മുന്‍പരിചയം ഇല്ലാത്തവരാണെന്നും ഇവരെ ഇനി കണ്ടാലും തിരിച്ചറിയാനാകുമെന്നും നസീര്‍ മൊഴി നല്‍കി. കേഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നസീറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കൈക്കും കാലിനും തലയ്ക്ക് പുറകിലും വയറിലും പരിക്കുണ്ട്. ഇന്നലെ രാത്രിയാണ് നസീറിനെ ഒരു സംഘം ആക്രമിച്ചത്.

അതേസമയം റീപോളിംഗിനിടെ വീണുകിട്ടിയ സംഭവം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ്. നസീറിനെ ആക്രമിച്ചതിന് പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസും ആര്‍.എം.പിയും ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ ടി.പിയുടെ ഘാതകര്‍ തന്നെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ ആക്രമണവുമായി സി.പി.എമ്മിന് ബന്ധമില്ലെന്നും കൊതുകിനെ കൊല്ലാന്‍ തോക്ക് എടുക്കേണ്ട കാര്യമില്ലെന്നും സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.



from mangalam.com http://bit.ly/2HuMulb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages