മൂന്ന് മന്ത്രിമാര്‍ എം.പിമാരായി; യു.പിയില്‍ യോഗി മന്ത്രിസഭയില്‍ പുനഃസംഘടന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

മൂന്ന് മന്ത്രിമാര്‍ എം.പിമാരായി; യു.പിയില്‍ യോഗി മന്ത്രിസഭയില്‍ പുനഃസംഘടന

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ പുനഃസംഘന. യോഗി മന്ത്രിസഭയിലെ മൂന്ന് പേര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എം.പിമാരായിട്ടുണ്ട്. കൂടാതെ ബി.ജെ.പിയുടെ നിരന്തര വിമര്‍ശകനായിരുന്ന ഒ.പി രാജിവച്ച ഒഴിവിലേക്കും പുതിയ മന്ത്രിയെ നിയമിക്കേണ്ടതുണ്ട്. ഉടന്‍ തന്നെ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന് പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി വ്യക്തമാക്കി.

2017 മാര്‍ച്ചില്‍ യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണിത്. യോഗി മന്ത്രിസഭയിലെ നാല് മന്ത്രിമാരാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ മുന്ന് പേരും വിജയിച്ചു. യു.പി ആനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് മന്ത്രി എസ്.പി സിംഗ് ബാഘല്‍ ആഗ്രയില്‍ നിന്നും മുന്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ വനിതാ, കുടുംബ, ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായ റീത്ത ബഹുഗുണ ജോഷി, ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി സത്യദേവ് പച്ചൗരി എന്നിവരാണ് വിജയിച്ച മന്ത്രിമാര്‍.

എസ്.പി സിംഗ് ആഗ്രയില്‍ നിന്നും റീത്ത ബഹുഗുണ അലഹാബാദില്‍ നിന്നും സത്യദേവ് കാണ്‍പൂരില്‍ നിന്നുമാണ് വിജയിച്ചത്. അതേസമയം യു.പിയിലെ സഹകരണ മന്ത്രിയായ മുകുത് ബിഹാരി വര്‍മ്മ ബി.എസ്.പി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു.



from mangalam.com http://bit.ly/2W7lctI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages