കൊച്ചി: വിവാദമായ കല്ലട കേസ് അട്ടിമറിക്കാൻനീക്കം. കേസിന്റെ തിരിച്ചറിയിൽ പരേഡ് മുടക്കി കേസ് ദുർബലമാക്കാനായിരുന്നു ശ്രമം. തിരിച്ചറിയൽ പരേഡ് നടക്കുന്നതിന് മുൻപ് പ്രതികൾ ജാമ്യത്തിലിറങ്ങിയതോടെയാണ് കേസിലെ അട്ടിമറിനീക്കം വെളിപ്പെട്ടത്. സുരേഷ് കല്ലട ബസിൽ യാത്ര ചെയ്തവരെ ബസ് ജീവനക്കാരും ഗുണ്ടകളും ചേർന്ന് മർദിച്ച സംഭവത്തിലാണ് ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നത്. ജനരോഷമുയർന്ന സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസും സർക്കാരും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കേസിന്റെ ഭാഗമായ തെളിവെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് കേസിൽ അട്ടിമറിനീക്കം നടന്നതായ വിവരം പുറത്തുവന്നത്. കേസിൽ തിരിച്ചറിയൽ പരേഡ് നടക്കാനുണ്ടെന്ന വിവരം പ്രോസിക്യൂഷൻ കോടതിയിൽ മറച്ചുവെച്ചതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സാഹചര്യമൊരുക്കിയത്. കേസിലെ മൂന്നാംപ്രതി ഈ സാഹചര്യത്തിൽ ജാമ്യത്തുക കെട്ടിവച്ച് ജാമ്യത്തിലിറങ്ങുകയും ചെയ്തു. എന്നാൽ കേസിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടതോടെ മറ്റുപ്രതികളുടെ ജാമ്യാപേക്ഷ കോടതി തടയുകയായിരുന്നു. അതേസമയം, പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നതായാണ് പോലീസിന്റെ ഭാഷ്യം. നിലവിൽ ജാമ്യം നേടിയ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പോലീസ്. Content Highlights: suresh kallada case; prosecution did not oppose the bail petition, court allows bail for accused
from mathrubhumi.latestnews.rssfeed http://bit.ly/2YBYJSE
via
IFTTT
No comments:
Post a Comment