സുരേന്ദ്രനെ ബി.ജെ.പിക്കാര്‍ തന്നെ കാലുവാരി; ഫോണ്‍വിളി രേഖകള്‍ തന്റെ കൈവശമുണ്ടെന്നും പി.സി ജോര്‍ജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

സുരേന്ദ്രനെ ബി.ജെ.പിക്കാര്‍ തന്നെ കാലുവാരി; ഫോണ്‍വിളി രേഖകള്‍ തന്റെ കൈവശമുണ്ടെന്നും പി.സി ജോര്‍ജ്

പൂഞ്ഞാര്‍: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ കെ. സുരേന്ദ്രനെ ബി.ജെ.പിക്കാര്‍ തന്നെ കാലുവാരിയെന്ന ആരോപണവുമായി പി.സി ജോര്‍ജ് എം.എല്‍.എ. ബി.ജെ.പിക്കാര്‍ കാലുവാരിയത് കൊണ്ടാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. കൂടെ നടന്ന ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ തന്നെ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും പരാജയം ബി.ജെ.പി ദേശീയ നേതൃത്വം അന്വേഷിക്കണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. ന്യുനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റ് എപ്പോഴും സുരേന്ദ്രനൊപ്പമുണ്ട്. ഫോണില്‍ സംസാരിക്കുമ്പോള്‍ അയാള്‍ ആവശ്യപ്പെടുന്നത് ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാനാണ്. ഈ നേതാവിന്റെ മകനും മകളും വിദേശത്ത് നിന്ന് വരാന്‍ പറഞ്ഞിട്ടുണ്ടെന്നും. അവര്‍ വന്നുകഴിഞ്ഞാല്‍ ആന്റോയ്ക്ക് വോട്ട് ചെയ്യാന്‍ പറയുമെന്ന് പറഞ്ഞതായും പി.സി ജോര്‍ജ് ആരോപിച്ചു. സുരേന്ദ്രനൊപ്പം ഉണ്ടായിരുന്ന 10 നേതാക്കളുടെ ഫോണ്‍വിളിയുടെ രേഖകള്‍ തന്റെ കൈവവശമുണ്ടെന്നും പി.സി ജോര്‍ജ് അവകാശപ്പെട്ടു.

പത്തനംതിട്ടയിലെ സുരേന്ദ്രന്റെ പരാജയം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍.ഡി.എയില്‍ എത്തിയ പി.സി ജോര്‍ജിനും രാഷ്ട്രീയമായി തിരിച്ചടിയാണ്. സുരേന്ദ്രന്‍ വിജയിച്ചിരുന്നെങ്കില്‍ എന്‍.ഡി.എയില്‍ വിലപേശല്‍ ശക്തിയാകാനുള്ള നീക്കങ്ങള്‍ പി.സി ജോര്‍ജ് നടത്തുമായിരുന്നു. തന്റെ മണ്ഡലത്തിലെ വോട്ട് കൊണ്ട് സുരേന്ദ്രന്‍ വിജയിക്കുമെന്നായിരുന്നു പി.സി ജോര്‍ജിന്റെ അവകാശവാദം. എന്നാല്‍ പൂഞ്ഞാറില്‍ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പൂഞ്ഞാറില്‍ രണ്ടാം സ്ഥാനത്തുള്ള വീണാ ജോര്‍ജിനേക്കാള്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലാണ് സുരേന്ദ്രന്‍.

ആര്‍.എസ്.എസിന് സ്വാധീനമുള്ള കാഞ്ഞിരപ്പള്ളിയിലും, തിരുവല്ല, ആറന്‍മുള, കോന്നി നിയോജക മണ്ഡലങ്ങളിലും സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായി. വീണ ജോര്‍ജ്് ഒന്നാമത് എത്തിയ അടൂര്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്താനായത് മാത്രമാണ് സുരേന്ദ്രന് നേട്ടമെന്ന് പറയാവുന്നത്.



from mangalam.com http://bit.ly/2X21bBv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages