പാക് പതാക നെഞ്ചേറ്റിരാജി സാവന്ത്... ചിത്രം കത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

പാക് പതാക നെഞ്ചേറ്റിരാജി സാവന്ത്... ചിത്രം കത്തുന്നു

ബോളിവുഡിലെ ഗ്ലാമര്‍താരം രാഖി സാവന്ത് അഭിനയത്തില്‍ കൂടുതല്‍ വിവാദങ്ങളിലൂടെയാണ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുള്ളത്. ഇപ്പോള്‍ വീണ്ടും ഒരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് രാഖി. പാകിസ്താന്റെ ദേശീയ പതാകയേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ പേരിലാണ് രാഖി പുലിവാല്‍ പിടിച്ചത്.

പാക് പതാകയുമായി നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവെച്ചത്. ഇതോടെ രാഖിക്ക് നേരെ സൈബര്‍ ആക്രമണവും ആരംഭിച്ചു. പാക് പൗരത്വമാണ് രാഖിക്ക് ചേരുന്നതെന്നും 'പാകിസ്ഥാനി സാവന്ത്' എന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങള്‍ രാഖിയെ വിമര്‍ശിച്ച് കുറിച്ചത്. ഇതിന് തൊട്ടുപിന്നാലെ വിശദീകണവുമായി രാഖി തന്നെ എത്തി.

താന്‍ അഭിനയിക്കുന്ന ധര 370 എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യമാണിത്. കാശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രത്തില്‍ പാകിസ്താനി പെണ്‍കുട്ടിയുടെ വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്ന് രാഖി പറഞ്ഞു. കൊച്ചു കുട്ടികളെപ്പോലും ജിഹാദികളാക്കി മാറ്റുന്ന പാകിസ്താനിലെ തീവ്രവാദ സംഘടനകളുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് കാണിക്കുന്ന കഥാപാത്രമാണ് തന്റേതെന്നും രാഖി വിശദമാക്കി.

നാനാ പടേക്കറിനെതിരെ മീടു ആരോപണം ഉന്നയിച്ച തനുശ്രീ ദത്തയെ വിമര്‍ശിച്ച് രാഖി നേരത്തേ രംഗത്ത് എത്തിയത് വിവാദമായിരുന്നു. പിന്നാലെ കൊമേഡിയനായ ദീപക് കലാലിനെ വിവാഹം കഴിക്കുന്നുവെന്ന് രാഖി പറഞ്ഞു. എന്നാല്‍ പിന്നീട് വിവാഹം മുടങ്ങിയെന്നും ദീപകിന് എന്തോ ഗുരുതരമുണ്ടെന്നും വിവാഹം കഴിച്ചാല്‍ വിധവയായി തീരുമെന്നും രാഖി പറഞ്ഞു.



from mangalam.com http://bit.ly/30c6xMy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages