തിരുവനന്തപുരത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; അടിച്ചുതകര്‍ത്തത് നിരവധി വാഹനങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

തിരുവനന്തപുരത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; അടിച്ചുതകര്‍ത്തത് നിരവധി വാഹനങ്ങള്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരേ വ്യാപക ആക്രമണം. കഴക്കൂട്ടം മുതൽ തൃപ്പാദം വരെയുള്ള റോഡിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളാണ് സാമൂഹ്യവിരുദ്ധർ തകർത്തത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ സംഘം വാഹനങ്ങളുടെ ചില്ലുകൾ കല്ലെറിഞ്ഞും അടിച്ചും തകർക്കുകയായിരുന്നു. റോഡരികിലുണ്ടായിരുന്ന ബൈക്കുകൾ ഇവർ മറിച്ചിടുകയും ചെയ്തു. ഏകദേശം രണ്ടുമണിക്കൂറോളം സമയം ഈ മേഖലയിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടി. കഴക്കൂട്ടം ഗവ. ഹൈസ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസ് ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങളും അക്രമത്തിൽ തകർന്നിട്ടുണ്ട്. രാത്രികാല പട്രോളിങ് ശക്തമാക്കിയെന്ന് പോലീസ് അവകാശപ്പെടുമ്പോഴും ഇത്തരത്തിൽ അക്രമങ്ങൾ പതിവാകുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മാസങ്ങൾക്ക് മുൻപും ഈ മേഖലയിൽ സമാനരീതിയിൽ വാഹനങ്ങൾ വ്യാപകമായി അടിച്ചുതകർത്തിരുന്നു. ഞായറാഴ്ച പുലർച്ചെയുണ്ടായ അക്രമത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. Content Highlights:many vehicles attacked in kazhakootam thiruvanathapuram


from mathrubhumi.latestnews.rssfeed http://bit.ly/2VSJh2y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages