87-88 കാലത്ത് ഇമെയിലും ഡിജിറ്റല്‍ ക്യാമറയും ഉപയോഗിച്ചിട്ടുണ്ടെന്ന് മോഡി ; പ്രധാനമന്ത്രി ഒന്നാന്തരം നുണയനെന്ന് നാട്ടുകാര്‍ ; റഡാര്‍ അഭിമുഖത്തിന് ട്രോളോട് ട്രോള്‍...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

87-88 കാലത്ത് ഇമെയിലും ഡിജിറ്റല്‍ ക്യാമറയും ഉപയോഗിച്ചിട്ടുണ്ടെന്ന് മോഡി ; പ്രധാനമന്ത്രി ഒന്നാന്തരം നുണയനെന്ന് നാട്ടുകാര്‍ ; റഡാര്‍ അഭിമുഖത്തിന് ട്രോളോട് ട്രോള്‍...!!

റഡാറിന്റെ കണ്ണു വെട്ടിക്കാന്‍ മേഘങ്ങള്‍ സഹായിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം ട്രോളര്‍മാര്‍ക്ക് ചാകര ഉയര്‍ത്തി വിട്ടതിന് പിന്നാലെ അതേ അഭിമുഖത്തിലെ അടുത്ത വിഷയവും ട്രോളര്‍മാര്‍ ഏറ്റെടുക്കുന്നു. 1987 - 88 കാലത്ത് ഇ മെയില്‍ അയിച്ചിട്ടുണ്ടെന്നും ഡിജിറ്റല്‍ ക്യാമറയില്‍ പടമെടുത്തിട്ടുണ്ടെന്നുമുള്ള മോഡിയുടെ വാദമാണ് പുതിയ പരിഹാസത്തിന് കാരണമായിരിക്കുന്നത്. മോഡിയെ പതിവായി പൊളിച്ചടുക്കാന്‍ രംഗത്തിറങ്ങുന്ന കോണ്‍ഗ്രസിന്റെ ഐടി വിഭാഗം തലൈവി നടി ദിവ്യാ സ്പന്ദന ഉള്‍പ്പെടെയുള്ളവര്‍ ട്രോളുമായി രംഗത്തുണ്ട്.

1988ല്‍ മോഡിയുടെ ഇ മെയില്‍ വിലാസം എന്തായിരുന്നെന്ന് ആര്‍ക്കെങ്കിലൂം ഊഹമുണ്ടോ എന്ന് ചോദിച്ചാണ് ദിവ്യ പ്രധാനമന്ത്രിക്കിട്ട് കൊട്ടുന്നത്. സ്ഥിരം നുണയന്‍ എന്നാണ് പ്രധാനമന്ത്രിയെ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് വിളിക്കുന്നത്. ''ഒരു പക്ഷേ രാജ്യത്ത് ആരെങ്കിലും ഇങ്ങിനെ ചെയ്തിട്ടുണ്ടോ എന്നെനിക്ക് അറിഞ്ഞുകൂട. 1987-88 കാലത്ത് ഞാന്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചു. വിരംഗാം ടെഹ്‌സിലില്‍ അദ്വാനിജിയുടെ ചിത്രം പകര്‍ത്തി ഡല്‍ഹിയിലേക്ക് അയച്ചു. പിറ്റേന്ന് കളര്‍ഫോട്ടോ കിട്ടി. അന്ന് അത് വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമാണ് ഇ മെയില്‍ ഉണ്ടായിരുന്നത്. അദ്വാനിക്ക് അത് വളരെ സര്‍പ്രൈസ് ആയിരുന്നു.'' അഭിമുഖത്തില്‍ മോഡി പറഞ്ഞ ഈ വാക്കുകളാണ് പുതിയ ഇരയായി മാറിയിരിക്കുന്നത്.

എന്നാല്‍ 1987 ലാണ് നിക്കോണ്‍ ആദ്യ ഡിജിറ്റല്‍ ക്യാമറ പുറത്തിറക്കിയതെന്നും അന്ന് അതിന് വലിയ വിലയായിരുന്നു എന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ദാരിദ്ര്യത്തില്‍ ജീവിക്കുകയായിരുന്നു എന്ന് അവകാശപ്പെടുന്ന മോഡി എങ്ങിനെ വിലയേറിയ ക്യാമറ വാങ്ങിയെന്ന് ഒരു വിഭാഗം ചോദിക്കുന്നു. ഇതിനൊപ്പം ഇന്റര്‍നെറ്റ് സേവനം വിഎസ്എന്‍എല്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയത് 1995 ല്‍ ആയിരുന്നെന്നും പിന്നെങ്ങിനാണ് മോഡിക്ക് ഇ മെയില്‍ ഉണ്ടായതെന്നും വിദഗ്ദ്ധര്‍ ചോദിക്കുന്നു. അഭിമുഖത്തില്‍ പ്രധാനമന്ത്രി നടത്തുന്ന മറ്റൊരു വെളിപ്പെടുത്തല്‍ കൂടിയണ്ട്. 1990 കളില്‍ താന്‍ ടച്ച് സ്‌ക്രീനുകളില്‍ ഉപയോഗിക്കുന്ന സ്‌റ്റൈലസ് പേനകള്‍ ഉപയോഗിച്ചിരുന്നു എന്ന്. ഇതും ശക്തമായ വിമര്‍ശനം വിളിച്ചു വരുത്തുന്നുണ്ട്. എന്തായാലും അഭിമുഖത്തിന്റെ ദൃശ്യം കൊടുത്തുകൊണ്ടാണ് ട്രോളുകള്‍ പറക്കുന്നത്.



from mangalam.com http://bit.ly/2HgzeAb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages