പാകിസ്താന്റേതെന്ന് കരുതി ഇന്ത്യൻ ഹെലികോപ്റ്റർ വെടിവെച്ചിട്ട സംഭവം: 6 ഉദ്യോഗസ്ഥർക്കെതിരെ നടപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

പാകിസ്താന്റേതെന്ന് കരുതി ഇന്ത്യൻ ഹെലികോപ്റ്റർ വെടിവെച്ചിട്ട സംഭവം: 6 ഉദ്യോഗസ്ഥർക്കെതിരെ നടപടി

ന്യൂഡൽഹി: വ്യോമസേനയുടെ മിസൈൽ ലക്ഷ്യംതെറ്റി പതിച്ച് ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ശ്രീനഗർ എയർബേസിലെ എയർ ഓഫീസർ കമാൻഡിങ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് വ്യോമസേന നടപടി സ്വീകരിച്ചത്. ഇതിൽ എയർ ഓഫീസർ കമാൻഡിങിനെ ശ്രീനഗർ എയർബേസിൽനിന്നും മാറ്റി. ബാലകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഫെബ്രുവരി 27-നാണ് വ്യോമസേനയുടെ എം.ഐ-17 വി-5 ഹെലികോപ്റ്റർ ബുദ്ഗാമിൽ തകർന്നുവീണത്. അപകടത്തിൽ ആറ് വ്യോമസേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. അതിർത്തിയിൽ ഇന്ത്യാ-പാക് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഏറ്റുമുട്ടൽ നടത്തുന്നതിനിടെയാണ് ഇന്ത്യൻ വ്യോമസേനയുടെ മിസൈലാക്രമണത്തിൽ സ്വന്തം ഹെലികോപ്റ്റർ തകർന്നുവീണത്. ശ്രീനഗർ എയർബേസിൽനിന്ന് പറന്നുയർന്ന ഹെലികോപ്റ്ററിനെ പാക് ഹെലികോപ്റ്ററാണെന്ന് തെറ്റിദ്ധരിച്ചാണ് മിസൈൽ തൊടുത്തത്. ഹെലികോപറ്ററിന് സാങ്കേതിക തകരാറാണെന്നാണ് ആദ്യം സംശയിച്ചതെങ്കിലും ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള ഇസ്രായേൽ നിർമിത സ്പൈഡർ മിസൈൽ ആക്രമണത്തിലാണ് ഹെലികോപ്റ്റർ തകർന്നതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. സംഭവത്തിൽ വ്യോമസേന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാനും സാധ്യതയുണ്ട്. Content Highlights:budgam chopper accident, indian air force taking actions against officers


from mathrubhumi.latestnews.rssfeed http://bit.ly/2Qd3aQJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages