ബാഴ്സലോണ: ആദ്യ ഗോൾ നേടി കൃത്യം പതിനാല് കൊല്ലത്തിനുശേഷം വീണ്ടും ബാഴ്സലോണയ്ക്കുവേണ്ടി മെസ്സിയുടെ ഗോൾ. ഒന്നല്ല, എണ്ണം പറഞ്ഞ രണ്ടെണ്ണം. സ്വപ്നതുല്ല്യമായ ഈ ഇരട്ടഗോളോടെ ബാഴ്സയ്ക്കുവേണ്ടി 600 ഗോൾ തികച്ചിരിക്കുകയാണ് മെസ്സി. ഈ ഇരട്ട പ്രഹരത്തിന്റെ ബലത്തിലാണ് യുവേഫ ചാമ്പ്യൻസ്ലീഗ് ഫുട്ബോളിന്റെ ആദ്യ സെമിയിൽ ബാഴ്സ ലിവർപൂളിനെ മുക്കിക്കളഞ്ഞത്. മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ആദ്യപാദത്തിൽ ബാഴ്സയുടെ ജയം. ലൂയിസ് സുവാരസിന്റെ വകയായിരുന്നു മൂന്നാം ഗോൾ. ഇരുപത്തിയാറാം മിനിറ്റിൽ സുവാരസിലൂടെ ആദ്യം ലീഡ് നേടിയ ബാഴ്സയ്ക്കുവേണ്ടി 75, 82 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഡബിൾ. സുവാരസിന്റേത്, യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴയുടെ അഞ്ഞൂറാം ഗോളായിരുന്നു. Amazing as always! Messi 👍🏻 pic.twitter.com/5P8uklU9LL — Luckycherub (@luckycherub) May 2, 2019 ആദ്യത്തേത് സുവാരസിന്റെ ഒരു റീബൗണ്ട് പിടിച്ചെടുത്താണ് വല കുലുക്കിയതെങ്കിൽ രണ്ടാമത്തേത് ലിവർപൂൾ ഗോൾ അലിസ്സനെ ഞെട്ടിച്ചുകൊണ്ട് ഇരുപത്തിയഞ്ച് വാര അകലെ നിന്നെടുത്ത അവിശ്വസനീയമായ ഫ്രീകിക്കിൽ നിന്നും. ലിവർപൂളിന് ഒരു ഗോളെങ്കിലും മടക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും റോബർട്ടോ ഫെർമിന്യോയുടെ ഒരു ഷഷോട്ട് ഗോൾ ലൈനിൽ വച്ച് ഗോളി രക്ഷിച്ചു. സലയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു. 2004 മുതൽ ബാഴ്സയ്ക്കുവേണ്ടി കളിക്കുന്ന മെസ്സി 683 മത്സരങ്ങളിൽ നിന്നാണ് 600 ഗോൾ തികച്ചത്. ഈ സീസണിൽ ഇതുവരെയായി 46 മത്സരങ്ങളിൽ നിന്ന് 48 ഗോൾ നേടിക്കഴിഞ്ഞു. Messi hit a great goal!! pic.twitter.com/AqgA7sOjTn — Hikaari (@Hikaari3) May 2, 2019 ചാമ്പ്യൻസ് ലീഗിന്റെ രണ്ടാംപാദ സെമിൽ മെയ് ഏഴിന് ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടക്കും.ആദ്യ സെമിയിൽ അയാക്സ് ആംസ്റ്റർഡാം ടോട്ടനം ഹോട്സ്പറിനെ തോൽപിച്ചിരുന്നു. Content Highlights:Uefa Champions League Semifinal Barcelona Liverpool Messi Goal
from mathrubhumi.latestnews.rssfeed http://bit.ly/2Va8oT8
via
IFTTT
No comments:
Post a Comment