ന്യൂഡൽഹി: 17-ാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 59 മണ്ഡലങ്ങളാണ് അവസാനഘട്ടത്തിൽ ജനവിധിയെഴുതുന്നത്. ഉത്തർപ്രദേശിലെയും പഞ്ചാബിലെയും 13 വീതവും പശ്ചിമബംഗാളിലെ ഒമ്പതും ബിഹാറിലെ എട്ടും ജാർഖണ്ഡിലെ മൂന്നും ഹിമാചൽപ്രദേശിലെ നാലും വീതം മണ്ഡലങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലുമാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ആദ്യമണിക്കൂറിൽ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പാട്ന രാജ്ഭവൻ സ്കൂളിലെ 326-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിലെ ഓരോ ഘട്ടത്തിനുമിടയിൽ നീണ്ട ഇടവേള ഉണ്ടാകരുതെന്ന് അദ്ദേഹം വോ്ട്ട് ചെയ്തശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. Bihar Chief Minister Nitish Kumar casts his vote at polling booth number 326 at a school in Raj Bhawan, Patna. #LokSabhaElections2019 pic.twitter.com/5OIMZptQnw — ANI (@ANI) May 19, 2019 ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ക്രിക്കറ്റ് താരം ഹർഭജൻ സിങ്, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവരും അവസാനഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. Bihar: Union Minister and BJP leader Ravi Shankar Prasad arrives to cast his vote at booth no. 77 in Patna Womens College. pic.twitter.com/RRR2RJrdCR — ANI (@ANI) May 19, 2019 കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് വോട്ടെടുപ്പ് റദ്ദാക്കിയ കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഞായറാഴ്ച പുനർവോട്ടെടുപ്പുമുണ്ട്. ഞായറാഴ്ച വൈകീട്ടുതന്നെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. മേയ് 23 വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ. പത്തുകോടിയിലേറെ വോട്ടർമാർ 912 സ്ഥാനാർഥികളുടെ ഭാവിനിർണയിക്കുന്നതാണ് അന്തിമഘട്ടം. ഒരു ലക്ഷത്തിലേറെയാണ് പോളിങ് ബൂത്തുകൾ. വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 2014-ൽ നാൽപ്പതിലും എൻ.ഡി.എ.യാണ് ജയിച്ചത്. ബി.ജെ.പി. 32 സീറ്റുനേടിയപ്പോൾ സഖ്യകക്ഷികൾ എട്ടെണ്ണത്തിൽ വിജയിച്ചു. കോൺഗ്രസ് മൂന്നിടത്തും തൃണമൂൽ കോൺഗ്രസ് ഒമ്പതിലും എ.എ.പി. നാലും ജാർഖണ്ഡ് മുക്തിമോർച്ച രണ്ടും ജെ.ഡി.യു. ഒന്നും സീറ്റുകൾ നേടി. വാരാണസിയിൽ വീണ്ടും ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അവസാനഘട്ടത്തിലെ സ്ഥാനാർഥികളിൽ പ്രമുഖൻ. ബിഹാറിലെ പട്നസാഹിബിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ബി.ജെ.പി. വിട്ട് കോൺഗ്രസിൽച്ചേർന്ന സിറ്റിങ് എം.പി. ശത്രുഘൻ സിൻഹയും ഏറ്റുമുട്ടുന്നു. കേന്ദ്രമന്ത്രി രാംകൃപാൽയാദവ്, മുൻ ലോക്സഭാ സ്പീക്കർ മീരാകുമാർ, ആർ.ജെ.ഡി. അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ മകൾ മിസാ ഭാരതി, ജെ.ഡി.യു. നേതാവ് കൗശലേന്ദ്ര കുമാർ എന്നിവരാണ് ബിഹാറിൽ മത്സരരംഗത്തുള്ള മറ്റു പ്രമുഖർ. ജാർഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഷിബു സോറൻ, കേന്ദ്രമന്ത്രി നിഷികാന്ത് ദുബെ, പഞ്ചാബിൽ ബോളിവുഡ് നടൻ സണ്ണി ഡിയോൾ, കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ, കോൺഗ്രസ് നേതാവ് മനീഷ് തിവാരി, മുൻ മുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദൽ, ബംഗാളിൽ മമതയുടെ മരുമകൻ അഭിഷേക് ബാനർജി, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരപൗത്രൻ ചന്ദ്രകുമാർ ബോസ് എന്നിവരും ജനവിധിതേടുന്നു. ചണ്ഡീഗഢിൽ ചലച്ചിത്രനടിയും ബി.ജെ.പി.യുടെ സിറ്റിങ് എം.പി.യുമായ കിരൺ ഖേറും കോൺഗ്രസ് നേതാവ് പവൻകുമാർ ബൻസാലും തമ്മിലാണ് മത്സരം. Content Highlights:loksabha election, phase 7 voting on 59 loksabha constituencies
from mathrubhumi.latestnews.rssfeed http://bit.ly/2JsHMGK
via
IFTTT
No comments:
Post a Comment