മുംബൈ: എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നതോടെ ഓഹരി വിപണിയിലെ കുതിപ്പ് തുടരുന്നു. രാവിലെ 950 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സൂചിക 2.30 ഓടെ 3.39 പോയിന്റ് 1,285 പോയിന്റ് ഉയര്‍ന്ന് 39,215.81 ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 377.75 പോയിന്റ് ഉയര്‍ന്ന് 11,784ല്‍ എത്തി.
വൈകിട്ടോടെ മുന്നേറ്റം കൂടുതല്‍ ശക്തമായി. സെന്‍സെക്‌സ് 1405.89 പോയിന്റ് ഉയര്‍ന്ന് 39,300ല്‍ എത്തി. നിഫ്റ്റി 414.85 പോയിന്റ് നേട്ടത്തില്‍ 11,822ലുമാണ് വ്യാപാരം തുടരുന്നത്. ധനകാര്യം, വാഹനം, ഊര്‍ജം, മെറ്റല്‍ ഓഹരികളിലാണ് മുന്നേറ്റം ഏറ്റവും പ്രകടം.
from mangalam.com http://bit.ly/2VBrFbi
via IFTTT
No comments:
Post a Comment