ബംഗാളില്‍ ഇടതുപാര്‍ട്ടികളുടെ വോട്ടുകള്‍ ഒഴുകിയത് ബിജെപിയിലേക്ക് ; ഉറച്ച 30 ശതമാനം സിപിഎം ​വോട്ടുകള്‍ പോലും ഒലിച്ചു പോയി ; ആകെ കിട്ടിയത് എട്ടു ശതമാനത്തില്‍ താഴെ മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

ബംഗാളില്‍ ഇടതുപാര്‍ട്ടികളുടെ വോട്ടുകള്‍ ഒഴുകിയത് ബിജെപിയിലേക്ക് ; ഉറച്ച 30 ശതമാനം സിപിഎം ​വോട്ടുകള്‍ പോലും ഒലിച്ചു പോയി ; ആകെ കിട്ടിയത് എട്ടു ശതമാനത്തില്‍ താഴെ മാത്രം

കൊല്‍ക്കത്ത: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ചിത്രം പൂര്‍ണ്ണമായി തെളിഞ്ഞതോടെ ബംഗാളില്‍ നിന്നും ദൃശ്യമാകുന്നത് ഒരു ഇടതുപക്ഷ പ്രതിനിധി പോലുമില്ല ആദ്യ ലോക്‌സഭാ.ഒരു സ്ഥാനാര്‍ത്ഥിയെ പോലും ജയിപ്പിക്കാനായില്ല എന്നതിന് പുറമേ ഇടതുവോട്ടുകള്‍ ചിര വൈരികളായ ബിജെപിയിലേക്ക് മറിഞ്ഞു എന്ന അമ്പരപ്പിക്കുന്ന രംഗങ്ങള്‍ക്കും ബംഗാള്‍ സാക്ഷിയായി. ബംഗാളിലെ 40 സീറ്റില്‍ 22 സീറ്റുകളില്‍ തൃണമൂല്‍ ജയിച്ചപ്പോള്‍ ബിജെപി 18 സീറ്റുകള്‍ നേടി.

സിപിഎം വോട്ടുകള്‍ വ്യാപകമായി ഒഴുകിയതാണ് ബിജെപിയ്ക്ക് വമ്പന്‍ വിജയം നേടാന്‍ കാരണമായതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്ടെത്തല്‍. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഒരിടത്ത് പോലും രണ്ടാം സ്ഥാനത്തും എത്താനായില്ല എന്നത് ഇക്കാര്യം തെളിയിക്കുന്നതുമാണ്. സംസ്ഥാനത്ത് 30 ശതമാനം സ്ഥിരം വോട്ട് ഉണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ കിട്ടിയത് എട്ടു ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രം. മറുവശത്ത് രണ്ടു സീറ്റുകളും 17 ശതമാനം വോട്ടുകളും മാത്രമുണ്ടായിരുന്ന ബിജെപിയ്ക്ക് ഇത്തവണ 18 സീറ്റുകള്‍ കിട്ടുകയും വോട്ടു ഷെയര്‍ 40 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തത് ഞെട്ടിച്ചത് തൃണമൂലിനെയാണ്.

കഴിഞ്ഞ തവണ രണ്ടു സീറ്റുകളേ കിട്ടിയുള്ളൂ എങ്കിലും 33 ഇടങ്ങളില്‍ ഇടതുപക്ഷം വോട്ടിംഗില്‍ രണ്ടാം സ്ഥാനത്തായിരുന്നു. രണ്ടു സീറ്റുകള്‍ കിട്ടിയ ബിജെപി രണ്ടിടത്ത് മാത്രമേ രണ്ടാം സ്ഥാനത്ത് വന്നിരുന്നുള്ളൂ. ഇത്തവണ 42 ഇടങ്ങളില്‍ 41 ഇടത്തും തൃണമൂലിന് എതിരാളിയായത് കോണ്‍ഗ്രസ്. ഒരിടത്ത് കോണ്‍ഗ്രസ് ജയിച്ചു. അതായത് ബംഗാളിലെ തൃണമൂല്‍ - ഇടതുപക്ഷ പോരാട്ടം ഇപ്പോള്‍ തൃണമൂല്‍ - ബിജെപി എന്ന നിലയിലായി. സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് വോട്ട് ഒഴുകുമെന്ന ആശങ്ക നേരത്തേ തന്നെ സിപിഎം നേതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

ബംഗാളിലെ മൂര്‍ഷിദാബാദും റായ്ഗഞ്ചുമായിരുന്നു കഴിഞ്ഞതവണ സി.പി.എമ്മിനെ തുണച്ചത്. ഇക്കുറി മൂര്‍ഷിദാബാദില്‍ സി.പി.എമ്മിന്റെ സിറ്റിങ് എം.പി. ബദര്‍ദൂദ ഖാന്‍ കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാമതായപ്പോള്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചത് ത്രിണമുല്‍ കോണ്‍ഗ്രസിന്റെ അബൂ താഹേര്‍ ഖാനാണ്. കാലാവധി അവസാനിച്ച ലോക്‌സഭയില്‍ സി.പി.എമ്മിനും സി.പി.ഐയക്കും കൂടി 10 അംഗങ്ങളാണുണ്ടായിരുന്നത്. മറ്റു രണ്ടുപേര്‍ ഇടതുസ്വതന്ത്രരാണ്. കേരളത്തില്‍നിന്നുള്ള അഞ്ചുപേര്‍ക്കു പുറമേ പശ്ചിമബംഗാളില്‍നിന്നും ത്രിപുരയില്‍നിന്നും രണ്ടുപേര്‍ വീതമുണ്ടായിരുന്നു സി.പി.എം. അംഗങ്ങള്‍.

കേരളത്തിലെ പതിനാറും ബംഗാളിലെ മുപ്പത്തിയൊന്നും ഉള്‍പ്പെടെ 71 ലോക്‌സഭാമണ്ഡലങ്ങളിലാണ് സി.പി.എം. ഇക്കുറി മത്സരിച്ചത്. ഇത്തവണ ബിജെപി തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ പ്രധാനമായി ലക്ഷ്യമിട്ട രണ്ട് ഇടങ്ങള്‍ ഇടതുപക്ഷത്തിന്റെ തറവാടുകളായ ബംഗാളും കേരളവുമായിരുന്നു. സ്വന്തംപാര്‍ട്ടിയുടെ പതനത്തിലും തൃണമൂല്‍ ആക്രമണത്തിലും മനം മടുത്ത ഇടതു വോട്ടുകളെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ കൃത്യമായ പദ്ധതിയുമായിട്ടാണ് ബിജെപി എത്തിയത്. അക്കാര്യം ഫലപ്രദമായി നടപ്പാക്കാനും കഴിഞ്ഞു. ഇടതുപക്ഷം ബംഗാളിന്റെ പടിയിറങ്ങുന്നു എന്ന തരത്തിലുള്ള സൂചനയാണ് ഇതില്‍ വ്യക്തമാകുന്നത്.



from mangalam.com http://bit.ly/2VNP5ui
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages