ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ് അമ്മയാകുക എന്നത്. എന്നാല്‍ കാനഡയിലെ സ്ത്രീകള്‍ ഇതിനെക്കാള്‍ പരിഗണന കൊടുക്കുന്നത് മികച്ച ജോലിക്കും സമ്പാദ്യത്തിനുമാണ്. അമ്മമാരാകാന്‍ കാനഡയിലെ യുവതികള്‍ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത് 30 കഴിഞ്ഞുള്ള പ്രായമാണ്. ജീവിതച്ചെലവും മികച്ച താമസസൗകര്യവും കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുമാണ് ഗര്‍ഭധാരണം ഇവിടുത്തെ സ്ത്രീകള്‍ വൈകിപ്പിക്കുന്നത്.
ഒരു സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. കാനഡയിലെ ഏതാണ്ട് എല്ലാ പ്രവിശ്യകളിലും യുവതികള്‍ വൈകി മാത്രം അമ്മമാരാകുന്നു എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പലരും 35 വയസ്സിനു ശേഷമാണ് അമ്മമാരാകുന്നത്. വാന്‍കൂറിലെ ഒരു പാര്‍ക്കില്‍ കുട്ടികള്‍ക്കൊപ്പം ഉല്ലാസവേളയ്‌ക്കെത്തിയ സ്ത്രീകളോട് ആഷ്‌ലി ബര്‍ എന്ന മാധ്യമ പ്രവര്‍ത്തക സംസാരിച്ചപ്പോഴും ഇക്കാര്യം വ്യക്തമായി. അവിടെ കൂടിയിരുന്ന സ്ത്രീകള്‍ മടിയില്ലാതെ തങ്ങള്‍ക്കു വൈകിയ പ്രായത്തിലാണ് കുട്ടികളുണ്ടായതെന്നു വെളിപ്പെടുത്തി.
ഒന്നോ രണ്ടോ പേരുടെ മാത്രം പ്രശ്‌നമല്ല, ഒരു രാജ്യത്തിലെ സ്ത്രീ സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് അവര്‍ വെളിപ്പെടുത്തിയത്. 36ാം വയസ്സില്‍ അമ്മയായവര്‍ വരെ കൂട്ടത്തിലുണ്ട്. സാമ്പത്തിക വിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും ഇതു ശരിവയ്ക്കുന്നു. കുട്ടികളാകുന്നതോടെ ഒന്നിലധികം മുറികളുള്ള വീട് വേണം. അവ കണ്ടെത്തുന്നതും സ്വന്തം ചെലവിന്റെ പരിധിയില്‍ ഒതുക്കിനിര്‍ത്തുന്നതുമാണ് പ്രധാന വെല്ലുവിളി. കൗമാരത്തിലും യൗവനത്തിന്റെ ആദ്യഘട്ടങ്ങളിലും പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്നതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പല രാജ്യങ്ങളെയും അലട്ടുമ്പോഴാണ് കാനഡയില്‍ ഇങ്ങനെയെന്നത് ശ്രദ്ധേയമാണ്.
ഇരുപതുകളില്‍ അവിടെ ആരും ഇപ്പോള്‍ ഗര്‍ഭം ധരിക്കുന്നില്ല. മുപ്പതും മുപ്പത്തിയഞ്ചും വയസ്സിനു ശേഷം ഗര്‍ഭം ധരിക്കുന്നവരുടെ എണ്ണമാകട്ടെ 60 ശതമാനം കൂടുകയും ചെയ്തു. ഒറ്റയ്ക്കു ജീവിക്കാന്‍ ഒരു മുറി മതിയാകും. ചെലവും കുറവ്. ചെറിയ ശമ്പളം മതിയാകും. ജോലി ലഭിക്കുന്ന ആദ്യവര്‍ഷങ്ങളില്‍ പലര്‍ക്കും ചെറിയ ശമ്പളവുമായിരിക്കും ലഭിക്കുന്നത്. ഇതുകൊണ്ടൊക്കെയാണ് ഇവിടുത്തെ സ്ത്രീകള്‍ ഗര്‍ഭധാരണം വൈകിപ്പിക്കുന്നത്.
from mangalam.com http://bit.ly/2GUmzD9
via IFTTT
No comments:
Post a Comment