ക്രീം ബിസ്‌കറ്റിനകത്തെ ഗെയിം ജിയിക്കാനായി 29 വര്‍ഷം ബിസ്‌കറ്റ് കഴിച്ച ഒരാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

ക്രീം ബിസ്‌കറ്റിനകത്തെ ഗെയിം ജിയിക്കാനായി 29 വര്‍ഷം ബിസ്‌കറ്റ് കഴിച്ച ഒരാള്‍

ഒരു ക്രീം ബിസ്‌കറ്റ് പ്രേമിയുടേതാണ് ഈ വിചിത്രമായ കഥ. റെഡ്ഡിറ്റിലൂടെയാണ് ഇയാള്‍ തന്റെ അനുഭവം പങ്കുവെച്ചത്. 29 വര്‍ഷമായിട്ട് ഇദ്ദേഹം ബിസ്‌കറ്റ് കഴിക്കുകയാണെന്നും അത് ഇഷ്ടഭക്ഷണമായതു കൊണ്ട്മാത്രമല്ല, മറ്റൊരു ലക്ഷ്യം കൂടി അതിനു പിന്നിലുണ്ടായിരുന്നു.എന്തെന്നാല്‍ രണ്ട് ബിസകറ്റിനിടയിലെ ക്രീം പൊട്ടാതെയും പൊടിയാതെയും ബിസ്‌കറ്റുകളില്‍ നിന്നു വേര്‍പെടുത്തിയെടുക്കുക എന്നതാണ് ഗെയിം.

അത്ര എളുപ്പമല്ല ഇതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതൊന്നു ചെയ്തു കിട്ടാന്‍ നീണ്ട 29 വര്‍ഷത്തെ പരിശ്രമം വേണ്ടിവന്നു. തന്റെ നീണ്ട പരിശ്രമത്തിനൊടുവില്‍ വിജയിച്ചെന്നും അദ്ദേഹം പറയുന്നു. ബിസ്‌കറ്റില്‍ നിന്നു അടര്‍ത്തിയെടുത്ത ക്രീമിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

'നിങ്ങളില്‍ പലര്‍ക്കും ഇതൊരു നിസാര സംഗതിയായി തോന്നിയേക്കാം. പക്ഷേ എനിക്കിത് ജീവിതത്തിലെ വലിയൊരു നേട്ടമാണ്. എവറസ്റ്റ് കീഴടക്കുന്നതിനെക്കാള്‍ സന്തോഷം എന്നൊക്കെ വേണമെങ്കില്‍ പറയാം' - ബിസ്‌കറ്റ് പ്രേമി കുറിച്ചു.

അതേസമയം വിചിത്രമായ പോസ്റ്റിന് വ്യാപകമായ പ്രതികരണങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭ്രാന്താണെന്ന് പറഞ്ഞുതള്ളുന്നവര്‍ മുതല്‍ നിങ്ങളെ സംബന്ധിച്ച് ഇത് വലിയ കാര്യമാണെന്ന് മനസിലാക്കുന്നുവെന്നും സന്തോഷത്തില്‍ പങ്കുകൊള്ളുന്നുവെന്നുമെല്ലാം പറയുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.



from mangalam.com http://bit.ly/2VTJSGj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages