ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ തുടർച്ചയായി പ്രസംഗിച്ചതിനാൽ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന്റെ തൊണ്ടയ്ക്ക് ഗുരുതര തകരാറ്. കഴിഞ്ഞ 28 ദിവസത്തിനിടെ 80-ഓളം തിരഞ്ഞെടുപ്പ് യോഗങ്ങളിലാണ് സിദ്ദു പ്രസംഗിച്ചത്. വിശ്രമമില്ലാത്ത യാത്രകളും പ്രസംഗങ്ങളുമാണ് സിദ്ദുവിന്റെ തൊണ്ടയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. തൊണ്ടവേദന അസഹനീയമായതോടെ ഞായറാഴ്ച രാവിലെ സിദ്ദു വൈദ്യസഹായം തേടിയിരുന്നു. തുടർന്ന് അദ്ദേഹത്തിന് ഇഞ്ചക്ഷനുകളും മരുന്നുകളും ഡോക്ടർമാർ നിർദേശിച്ചു. രണ്ടുദിവസത്തേക്ക് പൂർണവിശ്രമം വേണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ മിന്നുംതാരമായ നവജ്യോത് സിങ് സിദ്ദുആദ്യഘട്ടം മുതൽ പ്രചാരണരംഗത്ത് സജീവമായിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പ്രചാരണയോഗങ്ങളിൽ പങ്കെടുത്ത അദ്ദേഹം നിരവധി വേദികളിലാണ് പ്രസംഗിച്ചത്. മെയ് 19-ന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രചാരണയോഗങ്ങളിലും സിദ്ദു പങ്കെടുക്കുന്നുണ്ട്. Content Highlights:after 80 election campaign rallies, navajyot singh siddhu damages his vocal cords,
from mathrubhumi.latestnews.rssfeed http://bit.ly/2Q2hRWw
via
IFTTT
No comments:
Post a Comment