ബെംഗളൂരു: ലോക്സഭയിലേക്ക് തിരഞ്ഞെടുത്ത് 24 മണിക്കൂർ മുമ്പേ രാജി പ്രഖ്യാപിച്ചിരിക്കുകയാണ് കർണാടകയിലെ ജെഡിഎസിന്റെ ഏക എംപിയായിട്ടുള്ള പ്രജ്വൽ രേവണ്ണ. തുമകുരുവിൽ പരാജയപ്പെട്ട മുത്തശ്ഛനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡക്ക് വേണ്ടിയാണ് പ്രജ്വൽ രേവണ്ണ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. വർഷങ്ങളായി വിജയിച്ച് പോന്നിരുന്ന ഹാസൻ സീറ്റ് കൊച്ചുമകന് വിട്ട് കൊടുത്താണ് ദേവഗൗഡ ഇത്തവണ തുമകുരുവിൽ മത്സരിച്ചത്. എന്നാൽ ബിജെപിയുടെ ബസവരാജിനോട് അദ്ദേഹം 13339 വോട്ടിന് പരാജയപ്പെട്ടു. ഹാസനിൽ പ്രജ്വൽ വിജയിക്കുകയും ചെയ്തു. 141324 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. എന്നാൽ ഇന്ന് രാവിലെ പ്രജ്വൽ രേവണ്ണ പത്രസമ്മേളനം വിളിച്ച് നിർണായക തീരുമാനം അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ ജനങ്ങളും ജെഡിഎസ് പ്രവർത്തകരും എച്ച്.ഡി.ദേവഗൗഡ പാർലമെന്റിൽ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഹാസനിലെ ജനങ്ങളും അതാഗ്രഹിക്കുന്നുന്നു. അത് കൊണ്ട് ഞാൻ രാജിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഹാസനിൽ നിന്ന് ദേവഗൗഡ വീണ്ടും ജയിച്ച് പാർലമെന്റിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിൽ ബിജെപിക്കെതിരെ സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിനും ജെഡിഎസിനും ഓരോ സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. രാജിവെക്കുന്നതിന് മുമ്പ എച്ച്.ഡി.ദേവഗൗഡ, മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കമുള്ളവരെ കാണുമെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. താൻ രാജിവെക്കുന്നതിന് പിന്നിൽ കുടുംബത്തിൽ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ളസമ്മർദംഇല്ലെന്നും മുത്തശ്ഛനെ പാർലമെന്റിലെത്തിക്കുക മാത്രമാണ് രാജിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ദേവഗൗഡയുടെ മകനും കർണാടയിലെ മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുടെ മകനാണ് പ്രജ്വൽ. ഹാസനിൽ പ്രജ്വൽ രേവണ്ണയുടെ പ്രചാരണത്തിനിടെ ദേവഗൗഡ കരഞ്ഞത് ഏറെ ചർച്ചയായിരുന്നു. ദേവഗൗഡയുടെ മറ്റൊരു മകനും മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയുടെ മകൻനിഖിൽ കുമാരസ്വാമി മാണ്ഡ്യയിൽ മത്സരിച്ചിരുന്നെങ്കിലും സ്വതന്ത്രയായി മത്സരിച്ച സുമലതയോട് പരാജയപ്പെട്ടു. Content Highlights:Hassans new MP Prajwal Revanna to resign and pave way for grandfather H D Deve Gowda
from mathrubhumi.latestnews.rssfeed http://bit.ly/2WtZkII
via
IFTTT
No comments:
Post a Comment