'അടുത്ത 24 മണിക്കൂര്‍ ജാഗരൂകരാകണം, കഠിനാധ്വാനം പാഴാകില്ല: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ഗാന്ധിയുടെ സന്ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

'അടുത്ത 24 മണിക്കൂര്‍ ജാഗരൂകരാകണം, കഠിനാധ്വാനം പാഴാകില്ല: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ഗാന്ധിയുടെ സന്ദേശം

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍, ഇ.വി.എം അട്ടിമറി എന്നീ വാര്‍ത്തകള്‍ക്കിടെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്‍കി രാഗുല്‍ഗാന്ധിയുടെ ട്വിറ്റര്‍ സന്ദേശം. അടുത്ത 24 മണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും രാഹുല്‍ഗാന്ധി ട്വീറ്റില്‍ കുറിച്ചു.

'ഭയപ്പെടരുത്, കാരണം നിങ്ങള്‍ സത്യത്തിന് വേണ്ടിയാണ് പോരാടുന്നത്. എക്സിറ്റ്പോളുകളുടെ വ്യാജ പ്രൊപഗണ്ടകളില്‍ നിരാശരാവരുത്. നിങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും വിശ്വാസമര്‍പ്പിക്കുക. നിങ്ങളുടെ കഠിനാധ്വാനം പാഴാവില്ല.' രാഹുല്‍ഗാന്ധി പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലം വന്നതിനു ശേഷമുള്ള രാഹുലിന്റെ ആദ്യത്തെ പ്രതികരണമാണിത്. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയും കോള്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ശബ്ദ സന്ദേശം അയച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ മീററ്റിലും റായ്ബറേലിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിഎം സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ 24 മണിക്കൂര്‍ കാവലായിരുന്നു. ചണ്ഡീഗഢില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ എങ്ങോട്ടും മാറ്റുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരിക്കുന്നു. സ്‌ട്രോങ് റൂമുകള്‍ക്ക് ചുറ്റും കാവല്‍ നില്‍ക്കുന്ന കേന്ദ്രസേനയുടെ സിസിടിവി മോണിറ്ററിംഗ് കാണാന്‍ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് കഴിയും. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുത്തു വച്ച് സീരിയല്‍ നമ്പറുകള്‍ ഒത്തുനോക്കുമ്പോള്‍, അത് അതാത് പാര്‍ട്ടി പ്രതിനിധികള്‍ക്കും പരിശോധിക്കാം.

അതേസമയം വോട്ടിങ് യന്ത്രങ്ങള്‍ എണ്ണുന്നതിനു മുമ്പ് വി.വി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വി.വി പാറ്റുകള്‍ ആദ്യം എണ്ണുകയാണെങ്കില്‍ നിശ്ചയിച്ച സമയത്ത് ഫലപ്രഖ്യാപനം നടത്താനാകിലെന്നും അത് ദിവസങ്ങളോളം വൈകാനിടയാക്കുമെന്നും പറഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം തള്ളിയത്. കഴിഞ്ഞദിവസം പ്രതിപക്ഷകക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ട് വോട്ടെണ്ണലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചിരുന്നു.



from mangalam.com http://bit.ly/2VXYynB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages