എവിടെ പോയി ഇടതിന്റെ 2.39 ലക്ഷം വോട്ടുകൾ ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

എവിടെ പോയി ഇടതിന്റെ 2.39 ലക്ഷം വോട്ടുകൾ ?

തൃശ്ശൂർ:ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളിലും പിന്നിലായ എൽ.ഡി.എഫിന് നഷ്ടമായത് 2.39 ലക്ഷം വോട്ടുകൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ യു.ഡി.എഫ്. അധികമായി നേടിയത് 1.68 ലക്ഷവും. ഇടതുമുന്നണിയുടെ നഷ്ടം ബി.ജെ.പി.ക്കും നേട്ടമായെന്നാണ് കണക്കുകൾ നൽകുന്ന സൂചന. യു.ഡി.എഫിന് വിനയാകുമെന്നു കരുതിയ സുരേഷ് ഗോപിയുെട സ്ഥാനാർഥിത്വം ഇടതുപക്ഷത്തിനാണ് തിരിച്ചടിയായത്. 2014-ൽ ലോക്സഭയിലേക്കും പിന്നീട് തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ജില്ലയിൽ തിളക്കമാർന്ന ജയമായിരുന്നു ഇടതുപക്ഷത്തിന്. എന്നാൽ ഇപ്പോഴുണ്ടായ തിരിച്ചടി മുന്നണിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി. അടുത്തു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് പാളിച്ചകൾ വസ്തുനിഷ്ഠമായി വിലയിരുത്തി തിരുത്തുമെന്ന് നേതാക്കൾ തന്നെ പറയുന്നു. വോട്ടുകളുടെ ചോർച്ച തന്നെയാണ് ആദ്യഘട്ടത്തിൽ പ്രധാന ചർച്ചയാവുന്നത്. സുരേഷ് ഗോപിയുടെ 'പെട്ടി'യിലേക്കും? തൃശ്ശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്ന വിലയിരുത്തൽ ഇടതുമുന്നണിക്കുണ്ടായിരുന്നു. പ്രചാരണത്തിന്റെ അവസാന നാളുകളിൽ പ്രധാന ചർച്ചയായതും സുരേഷ് ഗോപി കൈപ്പിടിയിലാക്കാവുന്ന വോട്ടുകളെക്കുറിച്ചായിരുന്നു. യു.ഡി.എഫിന്റെ വോട്ടുകൾ വലിയതോതിൽ നഷ്ടപ്പെടുമെന്നായിരുന്നു എൽ.ഡി.എഫ്. വിലയിരുത്തൽ. തങ്ങളുടെ കുറെ വോട്ടുകൾ പിടിക്കുമെന്ന് യു.ഡി.എഫും കണക്കാക്കിയിരുന്നു. എന്നാൽ എൽ.ഡി.എഫ്. വോട്ടുകളിൽ കാര്യമായ ചോർച്ച ഉണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തൃശ്ശൂർ ലോക്സഭയിലുൾപ്പെട്ട ഏഴു മണ്ഡലങ്ങളിലും കൂടി 1,50,362 വോട്ടുകളാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ എൽ.ഡി.എഫിന് കുറഞ്ഞിരിക്കുന്നത്. യു.ഡി.എഫിനുണ്ടായ വോട്ട് വർദ്ധനയാകട്ടെ 65,853-ഉം. 84,509 വോട്ടുകൾ നഷ്ടമായത് സുരേഷ് ഗോപിയുടെ വോട്ട് വർദ്ധനയ്ക്കിടയാക്കിയെന്ന സംശയം നേതാക്കൾക്കുണ്ട്. തൃശ്ശൂർ നിയോജക മണ്ഡലത്തിൽ നല്ലൊരു പങ്ക് വോട്ടുകൾ ബി.ജെ.പി.യിലേക്കു പോയതോടെ യു.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുമെന്നായിരുന്നു എൽ.ഡി.എഫ്. കണക്കുകൂട്ടൽ. എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബി.ജെ.പി. മുന്നിലെത്തുമെന്നും വിലയിരുത്തിയിരുന്നു. എന്നാൽ ഇവിടെ 24,558 വോട്ടുകളുടെ വ്യത്യാസത്തോടെ എൽ.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും യു.ഡി.എഫ്. രണ്ടാമതെത്തുകയും ചെയ്തു. വോട്ട് നഷ്ടത്തിന്റെ കണക്കുകളിൽ മുന്നിട്ടുനിൽക്കുന്ന ഒല്ലൂരും പുതുക്കാടും ഇരിങ്ങാലക്കുടയും ബി.ജെ.പി. വോട്ടുകളിൽ ഗണ്യമായ വർദ്ധനയുണ്ടാക്കിയെന്നതും കൂട്ടിവായിക്കേണ്ടതുണ്ട്. വോട്ട് നഷ്ടപ്പെട്ട മറ്റൊരു മണ്ഡലം പുതുക്കാടാണ്. ഇവിടെ 28458 വോട്ടുകൾ എൽ.ഡി.എഫിനു കുറഞ്ഞപ്പോൾ യു.ഡി.എഫിനു കൂടുതലായി ലഭിച്ചത് 15862. ബാക്കിയുള്ള 12596 വോട്ടുകളെക്കുറിച്ചാണ് ചർച്ചയായിട്ടുള്ളത്. ചാലക്കുടി, ആലത്തൂർ മണ്ഡലങ്ങളിൽ... തൃശ്ശൂരിൽനിന്നും വ്യത്യസ്തമാണ് ജില്ലയിൽ ഉൾപ്പെടുന്ന ചാലക്കുടി, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ കണക്കുകൾ. ഇവിടത്തെ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ വോട്ടിലുണ്ടായ കുറവിന് ആനുപാതികമായ വർദ്ധന യു.ഡി.എഫിനുണ്ടായി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുമായുള്ള താരതമ്യം മണ്ഡലം എൽ.ഡി.എഫ്.(കുറഞ്ഞ വോട്ട്) യു.ഡി.എഫ്. (കൂടിയ വോട്ട്) പുതുക്കാട് 28458 15862 ഒല്ലൂർ 24294 4988 തൃശ്ശൂർ 22554 8991 ഗുരുവായൂർ 21,390 14170 നാട്ടിക 20087 9117 മണലൂർ 19940 12323 ഇരിങ്ങാലക്കുട 13639 462 ചാലക്കുടി 25,424 21933 കൊടുങ്ങല്ലൂർ 18554 15967 കയ്പമംഗലം 15670 17828 ചേലക്കര 15432 18463 കുന്നംകുളം 7688 14,416 വടക്കാഞ്ചേരി 6004 13493 Content Highlights:ldf votein lok sabha election tthrissur, constituency, udf, bjp


from mathrubhumi.latestnews.rssfeed http://bit.ly/30JMAN1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages