കൊച്ചി: ലോകത്തെ ഏറ്റവും അപകടകാരിയും വിലയേറിയതുമായ മയക്കുമരുന്നുമായി പിടിയിലായ സവാദ് മയക്കുമരുന്ന് ബിസിനസിലേക്ക് ഇറങ്ങിയത് വിദേശത്തെ വന്‍ ശമ്പളമുള്ള ജോലി കളഞ്ഞ്. 10 ഗ്രാം മയക്കുമരുന്ന് പോലും കൈവശം വെയ്ക്കുന്നത് 20 വർഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമായ കുപ്രസിദ്ധ മയക്കുമരുന്ന് മാക്സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന 50 ഗ്രാം എം.ഡി.എം.എ. യുമായി ആലുവയില്‍ നിന്നുമാണ് അറസ്റ്റിലായത്. ഉപയോഗക്രമം ശരിയാണെങ്കില്‍ 48 മണിക്കൂര്‍ കിക്കും തെറ്റിയാല്‍ മരണം സംഭവിക്കുന്ന വിഷവുമായി മരുന്ന് മാറും.
കുപ്രസിദ്ധ മെക്സിക്കൻ ഡ്രഗ് മാഫിയ തലവൻ അന്റോണിയോ ഗൂസ്മാനെ അനുസ്മരിപ്പിച്ച് ‘ഗുസ്മാൻ ഫ്രം കാലിക്കറ്റ്’ എന്ന പേരിലാണ് സവാദ് മയക്കുമരുന്ന് മാഫിയാ സംഘത്തില്‍ അറിയപ്പെട്ടിരുന്നത്. പിടിയിലായപ്പോള്‍ ഇയാള്‍ കേസെടുക്കാതിരിക്കാന്‍ എക്സൈസിന് വാഗ്ദാനം നൽകിയത് 20 ലക്ഷം രൂപ വരെയായിരുന്നു. ഈ പണം സംഘടിപ്പിക്കാന്‍ വെറും മൂന്നു മണിക്കൂര്‍ സമയമാണ് ചോദിച്ചത്. വന്‍ ശക്തികള്‍ പിന്നിലുള്ളതിനാല്‍ കേസെടുത്താലും തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
ഈ മരുന്ന് വെറും പത്തുഗ്രാമുമായി പിടിയിലായാലും 100 കിലോ കഞ്ചാവ് കടത്തിയതിന് സമാനമായ കുറ്റമായി കേസ് മാറും. 20 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റവുമാകും. എന്നാല്‍ കഞ്ചാവു പോലുള്ള വസ്തുക്കൾ താന്‍ ഉപയോഗിക്കാറില്ലെന്നും വർഷങ്ങളായി ഇത്തരം സിന്തറ്റിക് ഡ്രഗ്സ് മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നുമാണ് സവാദ് എക്സൈസിനോട് പറഞ്ഞത്. പിടിക്കപ്പെടാതിരിക്കാനായി ടെലിഗ്രാം മൊബൈൽ മെസഞ്ചർ ആപ്പുകള്‍ വഴിയുള്ള ഗ്രൂപ്പുകൾ സൃഷ്ടിച്ചായിരുന്നു കച്ചവടം. തീവ്രവാദ സംഘടനകൾ ഉപയോഗിക്കുന്ന തരം ആപ്ലിക്കേഷനുകള്‍ വഴിയുള്ള കച്ചവടം കണ്ടെത്തൽ ഏറെ ദുഷ്കരമാണെന്ന് എക്സൈസ് സംഘം അറിയിച്ചു. ആലുവ, കോതമംഗലം ഭാഗങ്ങളിലാണ് ഇയാൾ സ്ഥിരമായി കച്ചവടം നടത്തിയിരുന്നത്.
ഒരാഴ്ച മുൻപ് എം.ഡി.എം.എ. ഗുളികകളും എൽ.എസ്.ഡി. സ്റ്റാമ്പുകളുമായി യുവാക്കളെ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയിരുന്നു. ഇവരുടെ ഗോവൻ, ബംഗളൂരു ബന്ധങ്ങൾ അന്വേഷിച്ചപ്പോഴാണ് ബംഗളൂരുവിൽ നിന്നെത്തുന്ന എം.ഡി.എം.എ.യുടെ ഡീലർ കോഴിക്കോട് നിന്നാണെന്ന വിവരം പോലീസിന് കിട്ടിയത്. പുതിയ തലമുറയ്ക്ക് സിന്തറ്റിക് ഡ്രഗ്ഗുകളോടാണ് പ്രിയം. കഞ്ചാവ് പോലെയുള്ള മയക്കുമരുന്നുകൾക്ക് ഇപ്പോൾ യുവാക്കൾക്കിടയിൽ ഡിമാൻഡ് കുറവാണെന്നും പിടിയിലായ പ്രതി എക്സൈസിനോട് പറഞ്ഞു.
from mangalam.com http://bit.ly/2H9lNkC
via IFTTT
No comments:
Post a Comment