മോഡിയുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പേ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുമായി ബി.ജെ.പി; ലക്ഷ്യം 333 സീറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

മോഡിയുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പേ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുമായി ബി.ജെ.പി; ലക്ഷ്യം 333 സീറ്റ്

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രണ്ടാമൂഴത്തില്‍ നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ബി.ജെ.പി. 2014ല്‍ 282 സീറ്റ് നേടിയ ബി.ജെ.പി 2019ല്‍ 3303 സീറ്റുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിര്‍ത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയെങ്കിലും ഈ സീറ്റ് നിലയിലും ബി.ജെ.പി നേതൃത്വം തൃപ്തരല്ല. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 333 സീറ്റാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ദിയോബര്‍.

ഇതിനായി ഇപ്പോഴേ പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. ബംഗാള്‍ മുതല്‍ തമിഴ്‌നാട് വരെയുള്ള സംസ്ഥാനങ്ങളില്‍ കൂടി സീറ്റ് നില വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ത്രിപുരയുടെയും ആന്ധ്രയുടെയും ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ സുനില്‍ പറഞ്ഞു. ബംഗാള്‍ മുതല്‍ തമിഴ്‌നാട് വരെയുള്ള സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാത്രമേ 333 സീറ്റ് എന്ന ലക്ഷ്യം നേടാനാവൂ എന്ന് സുനില്‍ പറഞ്ഞു. ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം പാര്‍ട്ടിയെന്ന ചീത്തപ്പേര് മാറ്റി എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എം.പിമാരെ സൃഷ്ടിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും സുനില്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ തലത്തിലുണ്ടായ ബി.ജെ.പി അനുകൂല തരംഗത്തോട് മുഖം തിരിച്ച അഞ്ചില്‍ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സംഘടനാ രംഗത്ത് സമഗ്രമായ അഴിച്ചുപണി വരും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടക മാത്രമാണ് ബി.ജെ.പിക്കൊപ്പം നിന്നത്. ഇവിടെ 28ല്‍ 25 സീറ്റും ബി.ജെ.പി നേടി. തെലങ്കാനയിലെ 17ല്‍ നാല് സീറ്റ് നേടാനായി. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവടങ്ങില്‍ ഒരു സീറ്റ് പോലും നേടാനായില്ല. പൂജ്യം സീറ്റില്‍ നിന്ന് രണ്ടിലേക്കും അവിടെ നിന്ന് 18 സീറ്റിലേക്കും എത്തിയ ബംഗാളിലെ മാതൃകയിലാവും ഈ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുക.

ഈ സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസുമായി കൂടിയാലോചിച്ച് ഉയര്‍ത്തിക്കാട്ടേണ്ട വിഷയങ്ങള്‍ തീരുമാനിക്കുമെന്ന് സുനില്‍ വ്യക്തമാക്കി. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ബി.ജെ.പിയോട് മുഖം തിരിച്ച അഞ്ച് സംസ്ഥാനങ്ങളിലും പ്രത്യേക യോഗം ചേരും. ഇത്തരത്തിലുള്ള ആദ്യ മീറ്റിംഗ് ഇന്ന് കേരളത്തില്‍ നടന്നു. രാജ്യത്ത് ഏറ്റവുമധികം ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്ന് ഇനിയും സീറ്റ് നേടാനാകാത്തതില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. കേരളത്തില്‍ നിന്ന് ഇത്തവണ ബി.ജെ.പി മൂന്ന് സീറ്റ് പ്രതീക്ഷിച്ചിരുന്നു.



from mangalam.com http://bit.ly/2W8rmtC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages