ന്യൂഡല്‍ഹി: 2014ലാക്കാളും കൂടുതല്‍ ഭൂരിപക്ഷത്തില്‍ രണ്ടാം വട്ടവും അധികാരം പിടിച്ചതിന് പിന്നാലെ 2024ലെ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ബിജെപിയില്‍ ആരംഭിച്ചു. 2024ല്‍ 333 സീറ്റുകള്‍ നേടുക എന്ന ഉദ്ദേശത്തോടെ മിഷന്‍ 333 എന്ന പേരിലാണ് തയ്യാറെടുപ്പുകള്‍ പാര്‍ട്ടിയില്‍ തുടങ്ങിയിരിക്കുന്നതെന്ന് ആന്ധ്രയുടേയും ത്രിപുരയുടേയും ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദ്യോധര്‍ പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ കാലുറപ്പിക്കാനുള്ള ശ്രമമാണ് അടുത്തഘട്ടത്തില്‍ പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നത് എന്ന് സുനില്‍ ദ്യോധര്‍ പറഞ്ഞു. പശ്ചിമ ബംഗാള്‍ മുതല്‍ കേരളം വരെയുള്ള തീരപ്രദേശസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനങ്ങള്‍.
കര്‍ണാടകത്തിലും തെലങ്കാനയിലും നേട്ടം കൊയ്യാനായെങ്കിലും തമിഴ്‌നാട്ടിലും കേരളത്തിലും ആന്ധ്രാപ്രദേശിലും സീറ്റ് നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും കേരളത്തില്‍ വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു.
ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിലെ ബൂത്ത് തലങ്ങളില്‍ പ്രചാരകരെ നിയമിക്കുമെന്നും ആദ്യം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പിന്നീട് സഖ്യങ്ങള്‍ ശക്തിപ്പെടുത്തുമെന്നും സുനില്‍ ദ്യോധര്‍ പറഞ്ഞു. ഇതിനായി അഞ്ചു സംസ്ഥാനങ്ങളിലും യോഗം ചേരും. കേരളത്തിലാണ് ഇതിനായുള്ള ആദ്യ യോഗം നടക്കുന്നത്.
ശബരിമല വിഷയത്തില്‍ ബിജെപി ഒരു മാറ്റത്തിന്റെ പാതയിലായിരുന്നുവെന്നും എന്നാല്‍ അത് കോണ്‍ഗ്രസിലേക്കാണ് പോയത്. സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ എത്തേണ്ടിയിരുന്ന വോട്ടുകള്‍ ബിജെപിയിലേക്ക് എങ്ങിനെ തിരികെ എത്തിക്കാമെന്നാണ് യോഗത്തില്‍ ചര്‍ച്ചചെയ്യുന്നത്.
from mangalam.com http://bit.ly/2HKowCf
via IFTTT
No comments:
Post a Comment