ഫോണി കരയിലേക്ക്, ജാഗ്രതയില്‍ ഒഡീഷ തീരം; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത, 11.5 ലക്ഷം ആളുകളെ ഒഴിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

ഫോണി കരയിലേക്ക്, ജാഗ്രതയില്‍ ഒഡീഷ തീരം; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത, 11.5 ലക്ഷം ആളുകളെ ഒഴിപ്പിച്ചു

ഭുവനേശ്വര്‍: ഫോണി ചുഴലിക്കാറ്റ് ഒഡീഷ്യ തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീ7ണ കേന്ദ്രം. പുലര്‍ച്ചെ എട്ടു മണി മുതല്‍ ഒഡീഷയിലെ തീരപ്രദേശമായ പുരിയില്‍ കാറ്റ് വീശിത്തുടങ്ങിയതായാണ് സൂചനകളുള്ളത്. നിലവില്‍ 65 കിലോമീറ്റര്‍ അകലെയാണ് ഫോണിയുള്ളത്.

പുരിയിലും പരിസരത്തും നിലവില്‍ 142 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശുന്നത്. കരയിലേക്ക് അടുക്കുമ്പോള്‍ ഇതിന്റെ വേഗത മണിക്കൂറില്‍ 180 മുതല്‍ 200 കിലോമീറ്റര്‍ വേഗത്തിലാകുമെന്നാണ് സൈക്ലോണ്‍ വാര്‍ണിങ്ങ് വിഭാഗം തലവന്‍ മൃത്വിന്‍ജയ് മോഹപത്ര പിടിഐയോട് പറഞ്ഞു. ഇത് ശക്തമായ കാറ്റിനും മഴയ്ക്കും കടല്‍ക്ഷോഭത്തിനും കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. ഒഡീഷയെ പിടിച്ചുകുലുക്കിയ 99ലെ സൂപ്പര്‍ ചുഴലിക്കാറ്റിന് ശേഷം എത്തുന്ന ഏറ്റവും വലിയ കാറ്റാണിത്.

ഒഡീഷയിലെ 14 ജില്ലകളില്‍ ഫൊനി കടന്നുപോകുമെന്നാണ് റിപ്പോര്‍ട്ട്. അപകടസാധ്യത കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ 11.5 ലക്ഷത്തോളം ആളുകളെ ആണ് മാറ്റി പാര്‍പ്പിച്ചത്. നിലവില്‍ താത്കാലിക അഭയകേന്ദ്രങ്ങളിലേക്കാണ് മാറ്റിയത്. 900 അഭയകേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുറന്നിരിക്കുന്നത്.

ദേശീയ ദുരന്തനിവാരണ സേന, നാവിക സേനയുടെ കിഴക്കന്‍ കമാന്‍ഡ്, കര, വ്യോമസേനകള്‍ തുടങ്ങിയവ അതീവ ജാഗ്രതയിലാണുള്ളത്. ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദേശിയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി ജില്ലകളില്‍ വിലയിരുത്തുന്നുണ്ട്. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും കൂടുതല്‍ ആളുകളെ ഒഴിപ്പിക്കുന്ന ദുരന്തനിവാരണനടപടിയും ഇതാണ്.



from mangalam.com http://bit.ly/2vAsLtj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages