മുംബൈ: മുംബൈയിലെ ഡാൻസ് ബാറിൽ നടത്തിയ പരിശോധനയിൽ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 13 പേർ ബാർ നർത്തകികളാണ്. ബാർ മാനേജരും വെയിറ്റർമാരും ഉപഭോക്താക്കളും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടും. പൊതുഇടത്തിലെ അശ്ലീലതക്കെതിരെയുള്ള കുറ്റങ്ങളാണ് നർത്തകിമാർക്കുമേൽ ചുമത്തിയിട്ടുള്ളത്. മഹാരാഷ്ട്രയിലെ പാൽഗഢ് ജില്ലയിലെ വാസൈയിലെ ബാറിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡാൻസ് ബാറിൽ ജോലി ചെയ്തതിന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവവും മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊന്ന ശേഷം മൃതശരീരം എട്ടു കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയിലാക്കി ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. content highlights:13 girls rescued from dance bar; manager, customers arrested
from mathrubhumi.latestnews.rssfeed http://bit.ly/2EqJl3B
via
IFTTT
No comments:
Post a Comment