11 വര്‍ഷത്തെ കരിയറിന് വിട; സിറ്റിക്ക് ഇനി കോമ്പനിയുടെ 'കമ്പനി'യില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

11 വര്‍ഷത്തെ കരിയറിന് വിട; സിറ്റിക്ക് ഇനി കോമ്പനിയുടെ 'കമ്പനി'യില്ല

ലണ്ടൻ: 11 വർഷം നീണ്ട മാഞ്ചസ്റ്റർ സിറ്റിയിലെ കരിയറിന് വിരാമം കുറിച്ച് വിൻസന്റ് കോമ്പനി. മാഞ്ചസ്റ്റർ സിറ്റിയെ എഫ്.എ കപ്പിലേക്ക് നയിച്ചതിന് പിന്നാലെയാണ് ബൂട്ടഴിക്കുന്നതായി വൻസന്റ് കോമ്പനി പ്രഖ്യാപിച്ചത്. ഈ സീസണിൽ ഇംഗ്ലീഷ് ലീഗ് കപ്പും ഇംഗ്ലീഷ് പ്രീമിയർ ലീഗും കോമ്പനിയുടെ ക്യാപ്റ്റൻസിയിൽ സിറ്റി നേടിയിരുന്നു. 2008-ൽ ഹാംബർഗർ ക്ലബ്ബിൽ നിന്നാണ് മുപ്പത്തിമൂന്നുകാരൻ സിറ്റിയിലെത്തുന്നത്. 360 മത്സരങ്ങളിൽ സിറ്റിയുടെ പ്രതിരോധം കാത്ത താരം 18 ഗോളുകളും നേടി. നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ, രണ്ട് എഫ്.എ കപ്പ്, നാല് ലീഗ് കപ്പ്, രണ്ട് കമ്മ്യൂണിറ്റി ഷീൽഡ് കിരീടങ്ങൾ എന്നിവയും കോമ്പനിയുടെ അക്കൗണ്ടിലുണ്ട്. 2004 മുതൽ ബെൽജിയത്തിന്റെ ജേഴ്സിയിൽ കോമ്പനിയുണ്ട്. രാജ്യത്തിനായി 87 മത്സരങ്ങൾ കളിച്ചു. നാല് ഗോളുകൾ നേടി. 2004 ഫെബ്രുവരിയിൽ ഫ്രാൻസിനെതിരേ ആയിരുന്നു ബെൽജിയം ജേഴ്സിയിൽ കോമ്പനിയുടെ അരങ്ങേറ്റം. അന്ന് കോമ്പനിയുടെ പ്രായം പതിനേഴ് വയസ്സായിരുന്നു. Content Highlights: Vincent Kompany to leave Manchester City


from mathrubhumi.latestnews.rssfeed http://bit.ly/2WkEQ57
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages