ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മത്സരിക്കുന്ന ലഖ്നൗവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രൂപസാദൃശ്യമുള്ള അഭിനന്ദൻ പഥക് നാമനിർദേശ പത്രിക നൽകി. ഛോട്ടാ മോദി എന്നറിയപ്പെടുന്ന പഥക് നരേന്ദ്ര മോദിക്കെതിരെ വാരണാസിയിലും മത്സരിക്കുന്നുണ്ട്. ലഖ്നൗവിൽ മെയ് ആറിനും വാരണാസിയിൽ മെയ് 19-നുമാണ് വോട്ടെടുപ്പ്. ഞാൻ ഇവിടെ തന്നെയുണ്ടാകും, ഇവിടെയുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ലഖ്നൗവിൽ പത്രിക നൽകിയ ശേഷം അഭിനന്ദൻ പഥക് പറഞ്ഞു. നരേന്ദ്ര മോദിയുടെവേഷത്തെ അനുകരിച്ച് ഹാഫ് സ്ലീവ് ഖാദി കുർത്തയാണ് പഥക്കും ധരിച്ചിരുന്നത്. മോദി എന്ന വ്യക്തി തനിക്ക് പ്രേരകമാണെങ്കിലും അദ്ദേഹത്തിന്റെ സർക്കാരിൽ വിശ്വാസമില്ല. ജനങ്ങൾ താത്പര്യങ്ങൾ കേൾക്കാൻ മോദി തയ്യാറാകുന്നില്ല. വാഗ്ദാനങ്ങൾ നിറവേറ്റുന്നതിലും അദ്ദേഹം വലിയ പരാജയമാണെന്നും പഥക് പറഞ്ഞു. ലഖ്നൗവിലെ മനക് നഗർ സ്വദേശികളാണ് പഥകിന് കെട്ടിവെക്കാനുള്ള പണം പിരിച്ച് നൽകിയത്. 51-കാരനായ ഇയാൾ അലഹബാദ് സർവകലാശാലയിൽ നിന്ന് ഹിന്ദിയിൽ ബിരുദം നേടിയിട്ടുണ്ട്. Content Highlights:Lok Sabha Elections 2019: PM Modi's lookalike files nomination against Rajnath Singh in Lucknow
from mathrubhumi.latestnews.rssfeed http://bit.ly/2Ivcyxg
via
IFTTT
No comments:
Post a Comment