പോലീസില്‍ സമീപിച്ചിട്ടും നീതി കിട്ടിയില്ല; എ.വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

പോലീസില്‍ സമീപിച്ചിട്ടും നീതി കിട്ടിയില്ല; എ.വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയില്‍

ആലത്തൂര്‍ : മോശം പരാമര്‍ശവുമായി തനിക്കെതിരെ രംഗത്തെത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കോടതിയെ സമീപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. പോലീസില്‍ സമീപിച്ചിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും വിജയ രാഘവനെതിരെ നടപടി ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രമ്യ കോടതിയെ സമീപിച്ചത്.

പ്രാഥമിക റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടിക്കായി എസ്.പി നിയമോപദേശം തേടിയിരുന്നു. എന്നാല്‍, കേസ് വൈകിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നാണ് യു.ഡി.എഫ് ആരോപണം. പൊന്നാനിയില്‍ നടന്ന പി.വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് രമ്യ ഹരിദാസിനെ വിജയ രാഘവന്‍ അധിക്ഷേപിച്ച് സംസാരിച്ചത്.

'ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി.. അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടെ ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്.' ഇതായിരുന്നു രാഘവന്റെ വാക്കുകള്‍. വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ രമ്യ രഹിദാസ് രംഗത്തെത്തുകയും പ്രസ്താവന വിവാദമാകുകയും ചെയ്തതോടെ താന്‍ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നുമായിരുന്നു വിജയരാഘവന്റെ വിശദീകരണം.



from mangalam.com http://bit.ly/2vbrn0e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages