ഗര്‍ഭിണിയാണെന്നുള്ള വിവരം അറിഞ്ഞിരുന്നില്ല, കുളിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രസവം, ഐഫോണില്‍ നോക്കി പൊക്കിള്‍ക്കൊടി മുറിച്ച് യുവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ഗര്‍ഭിണിയാണെന്നുള്ള വിവരം അറിഞ്ഞിരുന്നില്ല, കുളിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രസവം, ഐഫോണില്‍ നോക്കി പൊക്കിള്‍ക്കൊടി മുറിച്ച് യുവതി

ഗര്‍ഭിണിയായ വിവരം അറിഞ്ഞില്ല, കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രസവ വേദന അനുഭവപ്പെടുന്നത്. ഒടുവില്‍ ഐഫോണ്‍ നോക്കി പൊക്കിള്‍ കൊടി മുറിച്ച് യുവതി തന്നെ പ്രസവമെടുത്തു. ലണ്ടനിലെ ഒരു ഹോട്ടലിലെ ജീവനക്കാരിയ്യ ഷാര്‍ലറ്റ്(24) എന്ന യുവതിയാണ് സ്വയം പ്രസവമെടുത്തത്. താന്‍ ഗര്‍ഭിണിയായിരുന്നെന്ന വിവരം അറിയില്ലായിരുന്നു എന്നാണ് ഷാര്‍ലറ്റ് പറയുന്നത്.

ബാത്ത് ടബ്ബില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ വയറ്റില്‍ അസ്വഭാവികമായ ചലനങ്ങളും വേദനയും അനുഭവപ്പെട്ടു. എന്താണെന്ന് അറിയാന്‍ ഐഫോണിന്റെ ക്യാമറയിലൂടെ നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. കുഞ്ഞിന്റെ തലപുറത്തേക്ക് വരുന്നതാണ് ഷാര്‍ലറ്റ് കണ്ടത്. ആദ്യം ഒന്ന് പരിഭ്രമിച്ചു എന്നാല്‍ ധൈര്യം കൈവിടാതെ ബാത്ത് റൂമിലെ ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ നിന്നും കത്രികയെടുത്ത് പൊക്കിള്‍ക്കൊടി മുറിച്ചു.

പിന്നീട് ഫോണ്‍ ചെയ്ത് പങ്കാളിയോട് വരാന്‍ ആവശ്യപ്പെട്ടു. 28കാരനായ സുഹൃത്ത് മിഗ്വേലുമായി ഷാര്‍ലറ്റ് രണ്ട് വര്‍ഷമായി ഒരുമിച്ചാണ് താമസിക്കുന്നത്. ഗര്‍ഭിണിയായതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്ന് ഷാര്‍ലെറ്റ് പറയുന്നു. അമിതമായ ഭക്ഷണം കഴിച്ചത് കൊണ്ടാണ് ശരീര ഭാരം വര്‍ദ്ധിച്ചതെന്നായിരുന്നു കരുതിയത്. വയറുവേദനയും മറ്റും ഇടയ്ക്കിടെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ ആര്‍ത്തവകാലത്ത് പതിവുള്ള ബുദ്ധിമുട്ടുകളായി അവള്‍ അവഗണിച്ചു.

ഇപ്പോള്‍ കുഞ്ഞ് വേണ്ടെന്ന് കരുതി ഗര്‍ഭ നിരോധ ഗുളികകള്‍ ഉപയോഗിച്ചിരുന്നു. മധ്യപാനം, പുകവലി, ജോലി ഒക്കെയായി ജീവിതം മുന്നോട്ട് പോകവെയാണ് സംഭവം. മിഗ്വേലിന് ഇതാദ്യം സ്വന്തം കുഞ്ഞാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. തെരുവില്‍ നിന്ന് കിട്ടിയ കുഞ്ഞിനെ എനിക്കെന്തിനാണെന്നായിരുന്നു മിഗ്വേലിന്റെ ആദ്യ ചോദ്യം. ഷാര്‍ലറ്റിനും ഇത് സ്വന്തം കുഞ്ഞാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഇതുവരെ ആരുടെയും പ്രസവത്തിന് പോലും കൂട്ടിരിക്കാതെയാണ് ഷാര്‍ലറ്റ് പൊക്കിള്‍ക്കൊടി മുറിച്ചത്. അപ്രതീക്ഷിതമായി കിട്ടിയ കുഞ്ഞിന് ഏലിയാസ് എന്നാണ് പേരിട്ടത്. മൂന്നരകിലയോളം തൂക്കമുള്ള കുഞ്ഞ് സുഖമായിട്ടിരിക്കുന്നു.



from mangalam.com http://bit.ly/2PhzkKn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages