ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

തിരുവന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി (62) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം നേമത്തെ വസതിയിലേക്ക് മൃതദേഹം അല്‍പ്പസമയത്തിനകം എത്തിക്കും. ആനന്ദവല്ലി നിരവധി സിനിമകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങളും കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1992ല്‍ ആധാരം എന്ന സിനിമയിലൂടെയാണ് ആനന്ദവല്ലിക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

കൊല്ലം ജില്ലയിലെ വെളിയം സ്വദേശിനിയാണ്. അറുപതുകളുടെ അവസാനം നാടക ഗാനമേഖലയിലൂടെയാണ് ആനന്ദവല്ലി കലാരംഗത്തേക്ക് വരുന്നത്. കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം, ദേശാഭിമാനി തീയറ്റേഴ്‌സ് ആറ്റിങ്ങല്‍, കേരള തീയറ്റേഴ്‌സ് കോട്ടയം, കായംകുളം പീപ്പിള്‍സ് തീയറ്റേഴ്‌സ് തുടങ്ങിയ ട്രൂപ്പുകളില്‍ നടിയായും കഴിവുതെളിയിച്ചു. ആകാശവാണിയില്‍ അനൗണ്‍സറായിരുന്നു.

കടു എന്ന ചിത്രത്തിലൂടെയാണ് ആനന്ദവല്ലി സിനിമാരംഗത്ത് പ്രവേശിച്ചത്. ആദ്യകാലത്ത് ചെറിയ വേഷങ്ങള്‍ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. 1973-ൽ ദേവി കന്യാകുമാരി എന്ന ചിത്രത്തിൽ നടി രാജശ്രീക്ക് ശബ്ദം നൽകികൊണ്ട് ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായി അരങ്ങേറ്റം ചെയ്തു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ പൂർണിമ ജയറാമിനു വേണ്ടി ഡബ്ബിംഗ് ചെയ്തു. ആധാരം എന്ന ചിത്രത്തിൽ ഗീത എന്ന നടിക്ക് വേണ്ടി ശബ്ദം നൽകിയതിനാണ് സംസ്ഥാന പൃരസ്കാരം ലഭിച്ചത്.

ഏണിപ്പടികൾ, കാട്, കന്യാകുമാരി, യൗവനം, വണ്ടിക്കാരി, സ്വാമി അയ്യപ്പൻ, ഭാര്യ ഇല്ലാത്ത രാത്രി, സ്വപ്നാടനം, ഹൃദയം ഒരു ക്ഷേത്രം, ചോറ്റാനിക്കര അമ്മ, സമസ്യ, ഉദ്യാനലക്ഷ്മി, അംബ അംബിക അംബാലിക, സർവ്വേക്കല്ല്, ശ്രീമുരുകൻ, പെൺപുലി, മുഹൂർത്തങ്ങൾ, വിടരുന്ന മൊട്ടുകൾ നീതിപീഠം, കൈതപ്പു, തണൽ, റൌഡി രാമു, മാളിക പണിയുന്നവർ, പഞ്ചരത്നം, പാപത്തിനു മരണമില്ല, കൗമാരപ്രായം, ഹൃദയത്തിന്റെ നിറങ്ങൾ, കായലും കയറും, അന്തഃപുരം (ചലച്ചിത്രം), പിന്നെയും പൂക്കുന്ന കാട്, അർച്ചന ടീച്ചർ, ഗൃഹലക്ഷ്മി, ആ ദിവസം, ഗുരുദക്ഷിണ, സ്വർണ ഗോപുരം, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, കഥ ഇതുവരെ, യസായം സന്ധ്യ, വീണ്ടും, വഴിയോരക്കാഴ്ചകൾ, അബ്കാരി. ഇൻക്വിലാബിൻറെ പുത്രി, ഈഗിൾ, പ്രിയപ്പെട്ട കുക്കു, കളിവീട്, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അന്തരിച്ച സംവിധായകന്‍ ദീപന്‍ മകനാണ്.



from mangalam.com http://bit.ly/2VnKTCb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages