മഴ കനക്കും കാറ്റിനും ശക്തി കൂടും; വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത; പത്തനംതിട്ട, വയനാട് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

മഴ കനക്കും കാറ്റിനും ശക്തി കൂടും; വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത; പത്തനംതിട്ട, വയനാട് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഇന്നും നാളെയും ഇടിയോടും മിന്നലോടും കൂടിയ ശകതമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണുര്‍ എന്നീ ജില്ലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോരമേഘലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കേണ്ടതാണ്.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 4050 കി.മീ വരെയായിരിക്കും. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുട്ടികള്‍ വൈള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.



from mangalam.com http://bit.ly/2Gw11vc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages