പെരുന്ന: തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എന്‍എസ്എസ് ആസ്ഥാനത്തെത്തി. ചങ്ങനാശേരി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ സുരേഷ് ഗോപി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. വിഷുദിനത്തില്‍ രാവിലെ പത്തരയോടെയാണ് എന്‍എസ്എസ് ആസ്ഥാനത്ത് എത്തിച്ചത്.
2015 ല്‍ പുറത്തിറക്കിവിട്ടതിനു ശേഷം ആദ്യമായാണ് സുരേഷ് ഗോപി എന്‍എ്‌സഎസ് ആസ്ഥാനത്തെത്തിയത്. 2015 ല്‍ ബജറ്റ് സമ്മേളനത്തിനിടെ അനുമതിയില്ലാതെ അകത്ത് പ്രവേശിച്ചതിനാണ് താരത്തെ ആസ്ഥാനത്തു നിന്ന് പുറത്താക്കിയത്. ഇതേ കുറിച്ച് സംസാരിക്കാന്‍ സുരേഷ് ഗോപി തായാറായില്ല.
അനുഗ്രഹം തേടിയാണ് ആസ്ഥാനത്തെത്തിയത്. നേതൃത്വത്തിന്റെ അനുഗ്രഹം ലഭിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. സുകുമാരന്‍ നായരുമായുള്ള സുരേഷ് ഗോപിയുടെ കൂടിക്കാഴ്ച അരമണിക്കൂറോളം നിണ്ടു. കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തെത്തിയ സ്ഥാനാര്‍ത്ഥി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കായി കാത്തുനിന്നെങ്കിലും പതിവ് സമയമല്ലാത്തതിനാല്‍ അനുമതി കിട്ടിയില്ല. കൂടിക്കാഴ്ചയില്‍ സംസാരിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ബിജെപി കോട്ടയം ജില്ലാ നേതൃത്വവും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.
from mangalam.com http://bit.ly/2IwvwUk
via IFTTT
No comments:
Post a Comment