കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ അനൂജ് ശര്‍മ്മ, ബിദന്‍നഗര്‍ പോലീസ് കമ്മീഷണര്‍ ഗ്യാന്‍വന്ത് സിംഗ് എന്നിവരെ സ്ഥലം മാറ്റിയ നടപടിയാണ് മമതയെ ചൊടിപ്പിച്ചത്. ശര്‍മ്മയേയും സിംഗിനേയും വെള്ളിയാഴ്ച വൈകിട്ടാണ് കമ്മീഷന്‍ സ്ഥലം മാറ്റിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പക്ഷപാതപരവും ഏകപക്ഷീയവുമാണെന്ന് മമത വിമര്‍ശിച്ചു.
രണ്ട് ഉദ്യോഗസ്ഥരുടെയും കീഴില്‍ നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്‍ ഇരുവരെയും സ്ഥലം മാറ്റിയത്. മമതാ ബാനര്‍ജി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ നടത്തിയ കേന്ദ്രവിരുദ്ധ റാലിയില്‍ രണ്ട് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഡോ. രാജേഷ് കുമാറിനെയാണ് കമ്മീഷന്‍ പുതിയ കൊല്‍ക്കത്ത കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. നടരാജന്‍ രമേഷ് ബാബുവാണ് പുതിയ ബിദന്‍നഗര്‍ പോലീസ് കമ്മീഷണര്‍. ഇരുവരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കി 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
from mangalam.com http://bit.ly/2YVempd
via IFTTT
No comments:
Post a Comment