കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിതിനെതിരെ സരിത എസ്. നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സരിതയുടെ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രണ്ട് ഹര്‍ജികളാണ് സരിത നല്‍കിയത്. രണ്ട് ഹര്‍ജികളും കോടതി തള്ളി.
തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയുണ്ടെങ്കില്‍ ഇലക്ഷന്‍ ഹര്‍ജിയാണ് നല്‍കേണ്ടിയിരുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇലക്ഷന്‍ ഹര്‍ജി നല്‍കിയാല്‍ ഇത്തവണ മത്സരിക്കാന അവസരം ലഭിക്കില്ലെന്നായിരുന്നു സരിതയുടെ വാദം. അതേസമയം ഹര്‍ജി തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സരിത വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സരിത പത്രിക നല്‍കിയിരുന്നത്. എന്നാല്‍ രണ്ട് സോളാര്‍ കേസുകളിലെ ശിക്ഷാ വിധി റദ്ദാക്കിയത് സംബന്ധിച്ച രേഖകള്‍ നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് പത്രികള്‍ തള്ളിയത്.
from mangalam.com http://bit.ly/2IbP0y6
via IFTTT
No comments:
Post a Comment