വിവാദങ്ങള്‍ ഗുണം ചെയ്തു; തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ മണ്ഡലത്തില്‍ വന്‍ ജനത്തിരക്ക്, പലയിടത്തും ഗതാഗത തടസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

വിവാദങ്ങള്‍ ഗുണം ചെയ്തു; തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ മണ്ഡലത്തില്‍ വന്‍ ജനത്തിരക്ക്, പലയിടത്തും ഗതാഗത തടസം

വൈകിയാണ് എത്തിയതെങ്കിലും മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളേയും പിന്നിലാക്കി മുന്നോട്ട് കുതിക്കുകയാണ് നടനും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. താരസ്ഥാനാര്‍ത്ഥികൂടിയായ സുരേഷ് ഗോപി മണ്ഡലങ്ങളില്‍ എത്തുമ്പോള്‍ വന്‍ ആള്‍ക്കൂട്ടമാണ് സ്വീകരണവുമായി എത്തുന്നത്.

തുഷാര്‍ വെള്ളാപ്പള്ളിക്ക് ആദ്യം നറുക്കുവീണ തൃശ്ശൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രധാന്യം കല്‍പ്പിച്ചെങ്കിലും പിന്നീട് സുരേഷ് ഗോപി എത്തിയപ്പോഴേക്കും ശ്രദ്ധാകേന്ദ്രം അദ്ദേഹത്തിലേക്ക് മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടിരുന്നത്. അതിനിടെ പ്രസംഗങ്ങളിലെ വിവാദപ്രസ്ഥാവനകളും തീപടര്‍ത്തുകയാണ്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ യോഗങ്ങളിലും മറ്റുപരിപാടികളിലും എത്തുന്ന ജനക്കൂട്ടം വോട്ടാക്കി മാറ്റാന്‍ സാധിക്കുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിന് മുന്‍പ് കളക്ടര്‍ ടിവി അനുപമയുടെ വാഹനം മാറ്റിയിടുവാന്‍ ആവശ്യപ്പെട്ടതും പിന്നീട് ശബരിമല വിഷയം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതും പ്രതികൂലമായെങ്കിലും ഇത് ഒരു പബ്ലിസിറ്റിക്ക് ഉപയോഗിക്കാന്‍ സാധിച്ചുവെന്നാണ് കരുതുന്നത്. നിന്റെയൊക്കെ അണ്ണാക്കിലേക്ക് 15 ലക്ഷം വച്ച് തള്ളിത്തരും എന്നുകരുതിയോ എന്നുള്ള മാസ പ്രസംഗം ബിജെപി പാളയത്തില്‍ വലിയ ഉണര്‍വ്വാണ് ഉണ്ടാക്കിയത്.

എന്തുതന്നെ ആയാലും സുരേഷ് ഗോപിയുടെ പ്രചരണയോഗങ്ങളില്‍ ജനത്തിരക്ക് ഓരോ ദിവസങ്ങളിലും വര്‍ദ്ധിച്ചുവരികയാണ്. പുതുക്കാട്, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ പ്രചരണത്തിന് എത്തിയ അദ്ദേഹത്തെ ഒരു നോക്കുകാണുവാനും ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാനും വേണ്ടി തിരക്കാണ് ഉണ്ടാകുന്നത്. പലയിടങ്ങളിലും ഗതാഗത തടസം ഉണ്ടായിരുന്നു.

ഇത്തരം പരാമര്‍ശങ്ങളോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐയുടെ രാജാജി മാത്യു തോമസും യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപനുമാണ് സുരേഷ് ഗോപിക്ക് വെല്ലുവിളിയായി നില്‍ക്കുന്നത്.



from mangalam.com http://bit.ly/2P5eaiB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages