കടത്തിലായ ജെറ്റ് എയര്‍വേസും എയര്‍ ഇന്ത്യയും ഏറ്റെടുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

കടത്തിലായ ജെറ്റ് എയര്‍വേസും എയര്‍ ഇന്ത്യയും ഏറ്റെടുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്

കടുത്ത സാമ്പത്തീക പ്രതിസന്ധി മൂലം താത്കാലികമായി അടച്ച ജെറ്റ് എയര്‍വെയ്‌സും വായ്പയെടുത്ത് കഴിയുന്ന എയര്‍ ഇന്ത്യയും ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തയ്യാറെടുക്കുന്നു.

കഴിഞ്ഞ സാമ്പത്തീകവര്‍ഷം ജെറ്റ് എയര്‍വെയ്‌സും എയര്‍ ഇന്ത്യയും നഷ്ടത്തിലായിരുന്നു. രണ്ടു കമ്പനികളുടെയും വ്യാപാര ഓഹരി 25 ശതമാനത്തിലും താഴെയായിരുന്നു. 25 വര്‍ഷത്തെ സേവനമാണ് ബുധനാഴ്ച ജെറ്റ് എയര്‍വെയ്‌സ് അവസാനിപ്പിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിയന്തര ഇടക്കാല ഫണ്ടായി 983 കോടി രൂപ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

എന്നാല്‍, ജെറ്റ് എയര്‍വേയ്‌സ് വാങ്ങാന്‍ താത്പര്യം കാണിച്ചവരില്‍ റിലയന്‍സ് ഉണ്ടായിരുന്നില്ല. പിന്നീട്, യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എത്തിഹാദ് എയര്‍വെയ്‌സുമായി ചേര്‍ന്ന് റിലയന്‍സ് ജെറ്റ് എയര്‍വേസ് ഏറ്റെടുത്തേക്കാമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജെറ്റ് എയര്‍വെയ്‌സിന്റെ 24 ശതമാനം ഓഹരി കൈവശമുള്ള എത്തിഹാദ് ജെറ്റ് എയര്‍വേസ് ഏറ്റെടുക്കാനുള്ള താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.



from mangalam.com http://bit.ly/2VeSYvW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages