ന്യൂഡൽഹി: കിങ്സ് ഇലവൻ പഞ്ചാബിനെ അഞ്ചു വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 164 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. ശിഖർ ധവാന്റേയും ശ്രേയസ് അയ്യരുടേയും അർദ്ധ സെഞ്ചുറികൾ ഡൽഹിയുടെ വിജയം അനായാസമാക്കുകയായിരുന്നു. 13 റൺസെടുത്ത ഓപ്പണർ പൃഥ്വി ഷാ വേഗം പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ ധവാനും അയ്യരും ഒത്തുചേർന്നു. ഇരുവരും 92 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ധവാൻ 41 പന്തിൽ ഏഴു ഫോറും ഒരു സിക്സും അടക്കം 56 റൺസ് അടിച്ചു. 49 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതം 58 റൺസുമായി അയ്യർ പുറത്താകാതെ നിന്നു. ഋഷഭ് പന്ത് ആറു റൺസെടുത്തും കോളിൻ ഇൻഗ്രാം 19 റൺസിനും പുറത്തായി. അക്സർ പട്ടേലിന് ഒരു റൺസേ ചേർക്കാനായുള്ളു. പഞ്ചാബിനായി വിലിജിയോൺ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഗെയ്ലിന്റെ (37 പന്തിൽ 69) ബാറ്റിങ് കരുത്തിൽ പഞ്ചാബ് ഏഴിന് 163 റൺസെടുക്കുകയായിരുന്നു. മൻദീപ് സിങ് (27 പന്തിൽ 30), ക്യാപ്റ്റൻ അശ്വിൻ (14 പന്തിൽ 16), ഹർപ്രീത് ബ്രാർ (12 പന്തിൽ 20) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ഫീൽഡിങ് തിരഞ്ഞെടുത്തു. നന്നായി തുടങ്ങിയ പഞ്ചാബ് ആദ്യ അഞ്ച് ഓവറിൽ 46 റൺസും 10 ഓവറിൽ 92 റൺസിലുമെത്തി. മധ്യനിര ഓവറുകളിൽ പക്ഷേ, ഡൽഹി തടഞ്ഞുനിർത്തി. നേപ്പാളുകാരനായ യുവ ലെഗ് സ്പിന്നർ സന്ദീപ് ലെമിച്ചാനെയാണ് ബൗളിങ്ങിൽ തിളങ്ങിയത്. 13-ാം ഓവറിൽ ഗെയ്ലിനെയും സാം കറനെയും (0) മടക്കിയ ലമിച്ചാനെ പഞ്ചാബിന്റെ കുതിപ്പിനെ പിടിച്ചുനിർത്തി. 12 റൺസിൽനിൽക്കേ ഓപ്പണർ ലോകേഷ് രാഹുലിനെയും മടക്കിയത് ലമിച്ചാനെയാണ്. 37 പന്തിൽ ആറു ബൗണ്ടറിയും അഞ്ചു സിക്സും അടങ്ങിയതാണ് ഗെയ്ലിന്റെ ഇന്നിങ്സ്. നന്നായി കളിച്ചുവന്ന മൻദീപ് സിങ്ങിനെ ഋഷഭ് സ്റ്റമ്പ് ചെയ്തു. നാല് ഓവറിൽ 40 റൺസ് നൽകിയ ലമിച്ചാനെ ലോകേഷ് രാഹുൽ, ക്രിസ് ഗെയ്ൽ, സാം കറൻ എന്നിവരെ മടക്കി. അക്ഷർ പട്ടേൽ മൂന്ന് ഓവറിൽ 22 റൺസിന് രണ്ടുവിക്കറ്റെടുത്തു. അവസാന അഞ്ച് ഓവറിൽ 45 റൺസടിച്ച് പഞ്ചാബ് പൊരുതാവുന്ന സ്കോറിലെത്തി. Content Highlights: IPL 2019 Kings XI Punjab vs Delhi Capitals
from mathrubhumi.latestnews.rssfeed http://bit.ly/2Zr76Bq
via
IFTTT
No comments:
Post a Comment