ഇത് വ്യക്തമായ തെളിവുകള്‍..: പാര്‍ട്ടി ഗ്രാമങ്ങളെ തള്ളിപ്പറയാന്‍ സിപിഎം തയാറാവണമെന്ന് ശ്രീധരന്‍ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

ഇത് വ്യക്തമായ തെളിവുകള്‍..: പാര്‍ട്ടി ഗ്രാമങ്ങളെ തള്ളിപ്പറയാന്‍ സിപിഎം തയാറാവണമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടുകള്‍ നടന്നതായി വ്യക്തമായതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള. ഇതോടെ സമഗ്രമായ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തയാറാകണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. കുറ്റക്കാര്‍ശക്കതിരെ നടപടിയെടുക്കണമെന്നും ആദ്യമായാണ് ഇത്ര വ്യക്തമായ തെളിവുകള്‍ ലഭിക്കുനന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഈ സാഹചര്യത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളെ തള്ളിപ്പറയാന്‍ സിപിഎം തയാറാകണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ വലുത് പാര്‍ട്ടി ഭരണഘടനയാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇവിടങ്ങളില്‍ മറ്റ് പാര്‍ട്ടികളുടെ ഏജന്റുമാരേ നിര്‍ത്താന്‍ അനുവദിക്കാറില്ല എന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ബിജെപി പ്രതിപക്ഷം ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അന്ധമായ ബിജെപി വിരോധം സിപിഎമ്മിനെ തകര്‍ക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം സിപിഎം ഇത്തവണ ഏറ്റുവാങ്ങുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപിയുടെയും വാജ്‌പെയിയുടെയും കാരുണ്യത്തിലാണ് സിപിഎം ദേശീയ പാര്‍ട്ടിയായി തുടരുന്നതെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.



from mangalam.com http://bit.ly/2J1ZcZu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages