തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണമില്ലെന്ന് തിരുവനന്തപുരം മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ശശി തരൂരിന്റെ പരാതി. ഇക്കാര്യം കെ.പി.സി.സി. നേതൃത്വത്തോടും ഹൈക്കമാൻഡിനോടും അദ്ദേഹം ഉന്നയിച്ചതായാണ് സൂചന. എ.കെ. ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും പ്രശ്നത്തിലിടപ്പെട്ടിട്ടുണ്ട്. പരാതിക്കിടയില്ലാത്തവിധം പ്രചാരണം സജീവമാക്കണമെന്ന് ഇവർ ജില്ലയിലെ പ്രധാന നേതാക്കളോട് നിർദേശിച്ചു. നേരത്തേതന്നെ വിഷയത്തിൽ ഇടപെട്ട മുല്ലപ്പള്ളി രാമചന്ദ്രൻ വീഴ്ചകളുണ്ടായാൽ കർശനമായ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് ജില്ലാ നേതാക്കൾക്ക് താക്കീത് നൽകിയിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിലും ശശി തരൂരിന്റെ പ്രചാരണത്തോട് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ സഹകരിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇത്തവണ ശക്തമായ ത്രികോണ മത്സരം ഉണ്ടാകുകയും ബി.ജെ.പി. ജയിക്കുമെന്ന തരത്തിൽ സർവേഫലങ്ങൾ വരികയും ചെയ്തതോടെയാണ് പഴുതടച്ചുള്ള പ്രചാരണം വേണമെന്നനില വന്നത്. എന്നാൽ, പ്രചാരണത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു. പോരായ്മയോ കുറവോ ഉണ്ടെങ്കിൽ പാർട്ടി അക്കാര്യം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2UejJMq
via
IFTTT
No comments:
Post a Comment